മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തോടെ; കേരളത്തില്‍ നിന്ന് ആരൊക്കെയെന്ന് ചര്‍ച്ചകള്‍ തുടരുന്നു  

186 0

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നു വൈകുന്നേരത്തോടെ അറിയാനായേക്കും. കേന്ദ്ര ഭരണത്തിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ അന്തരീക്ഷത്തിലുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ കേരളത്തില്‍നിന്ന് മന്ത്രിയുണ്ടാവുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല.

കുമ്മനം ആദ്യഘട്ടത്തില്‍ തന്നെ മന്ത്രിയാവുമെന്നും പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലായിയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭാംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരനാണ് പ്രചരിക്കപ്പെടുന്ന പേരുകളില്‍ മറ്റൊരാള്‍. മുരളീധരന്റെ പേര് കഴിഞ്ഞ തവണ തന്നെ ഉയര്‍ന്നിരുന്നതാണ്. ഇത്തവണ മുരളീധരന്‍ മന്ത്രിയാവുമെന്നും ഒരുപക്ഷേ ആദ്യത്തെ മന്ത്രിസഭാ വികസനത്തിലായിരിക്കും അദ്ദേഹത്തിനു നറുക്കു വീഴുകയെന്നും മുരളീധരനോട് അടുപ്പമുള്ളവര്‍ പറയുന്നു.

രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയാണ് ബിജെപി നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന സാധ്യതാ പട്ടികയിലുള്ള മൂന്നാമത്തെയാള്‍. തൃശൂരില്‍ നടത്തിയ മികച്ച പ്രകടനം കേന്ദ്ര നേതൃത്വം പരിഗണിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ പാര്‍ട്ടിക്കു ഏറ്റവും ഗുണം ചെയ്ത സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയെ മന്ത്രിയാക്കുന്നതിലൂടെ  അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നിശ്ചയമായും നേട്ടമുണ്ടാക്കാനാവുമെന്നാണ് ഇവരുടെ പക്ഷം. കഴിഞ്ഞ തവണ മന്ത്രിസഭയില്‍ എത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം തുടരുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല.

കൂടുതല്‍ പ്രൊഫഷനലുകളെ ഭരണതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍നിന്നുള്ള ഏതാനും പേരുമായി ബിജെപി നേതൃത്വം കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സിവി ആനന്ദബോസ്, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.

Related Post

പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍നിന്ന്   മായാവതിയും മമതയും പിൻവാങ്ങി   

Posted by - Jan 13, 2020, 10:22 am IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ നിന്ന്  ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിപിന്മാറി.…

പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല: അലഹബാദ് ഹൈക്കോടതി

Posted by - Jan 21, 2020, 03:36 pm IST 0
അലഹബാദ്: പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല. നിസ്‌കാര സമയത്ത് ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മുസ്ലിം പള്ളികള്‍ നല്‍കിയ…

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു

Posted by - Oct 11, 2019, 06:02 pm IST 0
ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്  മഹാബലി പുരത്ത് എത്തി. ഷി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.  മഹബാലിപുരത്തെ കോട്ടകളും…

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി

Posted by - Feb 7, 2020, 04:35 pm IST 0
ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മാര്‍ച്ച് 14 മുതല്‍ 25 വരെ നടത്താനിരുന്ന ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ…

കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി പീഡനം

Posted by - Apr 21, 2018, 08:49 am IST 0
ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി എട്ട്​ മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു.  പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും തലയിലും മുറിവേറ്റിട്ടുണ്ടെന്നും ഇന്‍ഡോര്‍ ഡെപ്യൂട്ടി ഇന്‍സ്​പെക്​ടര്‍…

Leave a comment