തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒന്‍പത്അര്‍ധരാത്രി മുതല്‍ ജൂലൈ 31അര്‍ധരാത്രി വരെ ട്രോളിംഗ്‌നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയില്‍വരുന്ന 12 നോട്ടിക്കല്‍മൈല്‍ പ്രദേശത്താണ് 52ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്.ഇതിന്റെ ഭാഗമായി അയല്‍സംസ്ഥാന ബോട്ടുകള്‍ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് കേരള തീരം വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശംനല്‍കി. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം. ട്രോളിങ്‌നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യ ന്ധനം നടത്താന്‍ തടസ്സമില്ല.സംസ്ഥാനത്തെ 4200 അധികം വരുന്നു ട്രോളിംഗ് ബോട്ടുകള്‍ക്ക് ട്രോളിംഗ് നിരോധനംബാധകമാവും. ട്രോളിംഗ്‌നിരോധനത്തെത്തുടര്‍ന്ന്‌തൊഴില്‍ നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക്‌സര്‍ക്കാര്‍ സൗജന്യ റേഷന്‍നല്‍കും.
Related Post
പിറവം പള്ളിയിൽ സഭാ പുരോഹിതന്മാർ അറസ്റ്റ് വരിച്ചു
പിറവം : പിറവം പള്ളിയിൽ പ്രതിഷേധക്കാരായ യാക്കോബായ മെത്രാന്മാരും പുരോഹിതരും അറസ്റ്റ് വരിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് പോലീസ് പള്ളിയുടെ ഗേറ്റിലെ പൂട്ട് പൊളിച്ച് അകത്തുകടന്നു. കളക്ടറുമായി നടത്തിയ…
ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
തൃശൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്ന് അവര്‍ തൃശൂരില്‍…
നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു
തിരുവനന്തപുരം: നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു. ശിവരാത്രി ദിവസത്തെ പൂജ നടത്താന്‍ അനുവദിക്കാതെ സ്ത്രീകള്‍ അടക്കമുളള വിശ്വാസികളെ പോലീസ് ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി.…
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിമിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നതായിരിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. കേസില്‍ മുതിർന്ന…
മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുലെത്തി
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട്…