പാലക്കാട്: മിനി ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് പാലക്കാടതണ്ണിശ്ശേരിയില്‍ എട്ട്‌പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് മൂേന്നാടെയായിരുന്നുഅപകടം. ഓങ്ങല്ലൂര്‍സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍,ഉമര്‍ ഫാറൂഖ്,നെന്മാറ സ്വദേശികളായ സുധീര്‍, നിഖില്‍,ശിവന്‍, വൈശാഖ്എന്നിവരാണു മരിച്ചത്. ആംബുലന്‍സ്‌ഡ്രൈവറായിരുന്നുസുധീര്‍. പരുക്കേറ്റവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആംബുലന്‍സിലുണ്ടായിരുന്നവരാണ് മരിച്ചഎട്ടു പേരുംനെല്ലിയാമ്പതിയില്‍നിന്നു പാലക്കാട്ടേക്കു വരികയായിരുന്നആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മീന്‍ കയറ്റിയലോറി ആംബുലന്‍സിലേക്ക്ഇടിച്ചു കയറുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.ആംബുലന്‍സിന്റെ മുന്‍ഭാഗംപൂര്‍ണമായും തകര്‍ന്നു.ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ്പലരെയും പുറത്തെടുത്തത്.അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.ഏറെ പണിപ്പെട്ടാണ് ലോറിറോഡില്‍ നിന്ന് മാറ്റിയത്.ഷൊര്‍ണൂരില്‍ നിന്ന ് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചു പേര്‍. ഇവര്‍ വന്നിരുന്ന കാര്‍ ഉച്ചയ്ക്കു മരപ്പാലത്തിനു സമീപംകൊക്കയിലേക്കു മറിഞ്ഞിരുന്നു. പരുക്കേറ്റവരെ നാട്ടുകാരാണ് കെ.എസ്.ആര്‍.ടി.സിബസില്‍ നെന്മാറയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചത്.ഇവിടെ നിന്ന് സ്‌കാനിങ് ഉള്‍െപ്പടെയുള്ള കൂടുതല്‍ പരിശോധനകള്‍ക്കായി പാലക്കാട്ജില്ലാ ആശുപത്രിയിലേക്കുകൊണ്ടുപോകുമ്പോഴായിരുന്നു അപകടം.നെന്മാറയില്‍ പുതുതായിആരംഭിച്ച സ്വകാര്യ ആശുപത്രിയിലേതാണ്ആംബുലന്‍സ്.അപകടത്തിന് കാരണംലോറിയുടെ വേഗമല്ലെന്നാണ്പ്രാഥമിക നിഗമനം. അപകട
ത്തിന് കാരണംആംബുലന്‍സ്‌ഡ്രൈവറുടെഅശ്രദ്ധയായിരിക്കാമെന്നും വിലയലരുത്തലുണ്ട്.കാര്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് ഷൊര്‍ണൂരില്‍ നിന്ന്എത്തിയ ബന്ധുക്കളില്‍ ചിലരുംആംബുലന്‍ സില്‍ ഉണ്ടായിരുന്നെന്നാണുവിവരം. അപകടെത്തത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്‍, എം.എല്‍.എഷാഫി പറമ്പില്‍, മുന്‍എം.പിഎം. ബി രാജേഷ്, ജില്ലാ കലക്ടര്‍എന്നിവരെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Related Post
ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊന്നു
ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്ന് ഉള്ള സംഘര്‍ഷത്തിനിടെ പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ്…
പൊലീസ് തൊപ്പി; പി തൊപ്പികള്‍ക്ക് പകരം ഇനി 'ബറേ' തൊപ്പികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനമായി. ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍…
ഡി.ജി.പി ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: ബിനാമി പേരിൽ തമിഴ്‌നാട്ടിൽ അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച്…
വ്യാജരേഖക്കേസ്: ആദിത്യയെ പിന്തുണച്ച് അതിരൂപത; സിബിഐ അന്വേഷിക്കണമെന്ന് മനത്തോടത്ത്; ആദിത്യയെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് വൈദികസമിതി
കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ളത് വ്യാജരേഖയല്ലെന്ന ശക്തമായ നിലപാടുമായി എറണാകുളം-അങ്കമാലി അതിരൂപത.രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണെന്ന് അതിരൂപത വ്യക്തമാക്കി. കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍…
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം തെളിയും
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് അവസാനം കുറിച്ച് ഇന്ന് ലക്ഷദീപം തെളിയും . ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.…