ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
ഇത് സാഹിത്യത്തോടുള്ളപ്രതികരണമോ, അതോ പെണ്‍എഴുത്തുകാരോടുള്ളപ്രതികരണമോ?
''എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകംശ്രദ്ധനേടും''ഏതുസാഹചര്യത്തിലാണ് പ്രശസ്തസാഹിത്യകാരന്‍ ശ്രീ മുകുന്ദന്‍ ഇങ്ങനെ പറഞ്ഞതെന്നനുസരിച്ച് ഈ പ്രസ്താവനയെവിലയിരുത്തേണ്ടതുണ്ട്.
എഴുത്തുകാരുടെസൗന്ദര്യംനോക്കി പുസ്തകങ്ങള്‍ വാങ്ങിവായിയ്ക്കുന്ന ഒരുസാഹിത്യ ആസ്വാദനംഎന്നനിലവാരത്തില്‍എത്തിനില്‍ക്കുന്നസാഹിത്യലോകത്തെക്കുറിച്ച് ചിന്തിയ്‌ക്കേണ്ടതുണ്ട്. കൗമാരമനസ്സുകളില്‍ കുളിര്‍കോരിയിടുന്ന പുറംചട്ടയോടുകൂടിയുള്ള കൊച്ചുപുസ്തകങ്ങള്‍ വിപണിയില്‍ലഭ്യമാണ്. ഇത്പുസ്തക കച്ചവടമാണ്, കച്ചവടതന്ത്രമാണ്. ഇതിനെസാഹിത്യലോകവുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ എന്ന് തോന്നുന്നില്ല. ഒരുഎഴുത്തുകാരി അവരുടെ പുസ്തകം പ്രിന്റ് ചെയ്തു പ്രകാശനംചെയ്തിട്ടുണ്ടെങ്കില്‍ അത് സമര്‍പ്പിയ്ക്കാന്‍ അവര്‍ ആഗ്രഹിയ്ക്കുന്നത് രചനകള്‍ ആസ്വദിയ്ക്കാന്‍ കഴിവുള്ളവര്‍ക്കായിരിയ്ക്കുമല്ലോ! അല്ലാതെഎഴുത്തുകാരി തന്റെ രൂപഭംഗി പുസ്തകത്തിലൂടെ പ്രദര്‍ശിപ്പിച്ചു വായനക്കാരെആകര്‍ഷിയ്ക്കുന്നതലത്തില്‍വനിതാ എഴുത്തുകാര്‍ അധഃപതിച്ചിട്ടുണ്ടോ?
സൗന്ദര്യവും അത് ആസ്വദിയ്ക്കാനുള്ള കഴിവും മനുഷ്യന്റെ ഒരു അനുഗ്രഹമാണ്. എന്നാല്‍ ഇത് പലസന്ദര്‍ഭങ്ങളിലും വിഷയമാകാറുണ്ട് എന്നത് നഗ്‌നമായസത്യംതന്നെ. സൗന്ദര്യവും വൈരൂപ്യവും എന്നുള്ള തരംതിരിവില്‍ പലരിലെയും അന്തര്‍ലീനമായകഴിവുകളും, സല്‍സ്വഭാവവും ആരും ശ്രദ്ധിയ്ക്കപ്പെടാതെ ആവരണംചെയ്യപ്പെടാറുണ്ട്. ഇത് ഒരുകുഞ്ഞുജനിച്ച് ബന്ധുക്കളില്‍നിന്നും, സ്‌കൂള്‍തലത്തില്‍ അദ്ധ്യാപകരില്‍നിന്നും തുടങ്ങി ജീവിതത്തില്‍ പലതുറകളിലും പ്രത്യക്ഷമാകുന്ന ഒരുഅനുഭവമാണ്. എന്നാല്‍ സാഹിത്യലോകത്ത് അത്തരത്തില്‍ ഒരു പരിഗണന ഉണ്ടോ എന്ന് സംശയിയ്ക്കുന്നു. 'കൃതിആരുടേതാണ്' എന്നചോദ്യത്തിന് സാഹിത്യത്തില്‍ പ്രസക്തിയുണ്ട്. കാരണം പ്രശസ്തരായ എഴുത്തുകാരുടെ രചനകളില്‍ ആസ്വാദകര്‍കൂടുതല്‍തല്പരരാണ്. അതുകൊണ്ട് പ്രശസ്തരായ എഴുത്തുകാരുടെ രചനകള്‍ പ്രതീക്ഷിച്ച അത്രതന്നെന ിലവാരംപുലര്‍ത്തുന്നില്ല എങ്കില്‍പ്പോലും വിറ്റുപോകാറുണ്ട്. എന്നാല്‍ സാക്ഷരകേരളവും, ബുദ്ധിമാന്മാരായ മലയാളിയും എഴുത്തുകാരന്റെസൗന്ദര്യത്തെവിലയിരുത്തി കൃതികളില്‍ ആകര്‍ഷിതരാകുന്നു എന്ന ആശയത്തോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. സൗന്ദര്യം എന്ന ഘടകം ദൃശ്യമാധ്യമങ്ങളില്‍ ആണെങ്കില്‍ തീര്‍ച്ചയായും വളരെയേറെ പ്രാധാന്യമര്‍ഹിയ്ക്കുന്നു.
എന്തായിരുന്നാലും സാഹിത്യത്തിന്റെ സൗകുമാര്യത്തെ സ്ത്രീസൗന്ദര്യത്തിലൂടെ ഒരു പ്രശസ്തസാഹിത്യകാരന്‍ വിലയിരുത്തുന്നുവെങ്കില്‍ അത് സാഹിത്യത്തിനുള്ള അപമാനം എന്നു വേണമെങ്കില്‍ പറയാം.അതോടൊപ്പംതന്നെ ഈ പ്രസ്താവനഎഴുത്തുകാരായസ്ത്രീകളുടെ സാഹിത്യഅഭിരുചിയുടെ നിലവാരത്തെ ചോദ്യംചെയ്യുന്നതായും വിശദീകരിയ്ക്കാം.
സൗന്ദര്യവും, രൂപഭംഗിയുംപലസന്ദര്‍ഭങ്ങളിലും അനുഗ്രഹമായും, അനുകൂലമായിമാറുന്നതും ,സൗന്ദര്യമില്ലായ്മ തന്നിലുള്ളകഴിവുകള്‍ക്ക് ഒരുശാപമായി മാറുന്നതും സ്ത്രീയുടെ മാത്രം അനുഭവമാണോ? ആണെങ്കില്‍ അതില്‍ പുരുഷന്മാര്‍ക്കുള്ള പങ്കെന്തായിരിയ്ക്കും?
സൗന്ദര്യത്തെ ആസ്വദിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്യാനുള്ള ഒരു മനസ്സ് എല്ലാവരിലും, പ്രത്യേകിച്ചും കലാകാരിലുണ്ട്. ആ സൗന്ദര്യം ഒരുപക്ഷെ പ്രകൃതിസൗന്ദര്യമാകാം, മനുഷ്യന്റെ രൂപസൗന്ദര്യമാകാം, സ്വഭാവസൗന്ദര്യമാകാം. ഓരോ ചരാചരങ്ങളിലുംഉള്ള സൗന്ദര്യം ആസ്വദിയ്ക്കാനുള്ള കഴിവും ഒരുകലതന്നെ. നൈസര്‍ഗ്ഗികമായ എല്ലാസൗന്ദര്യങ്ങളില്‍നിന്നും സ്ത്രീസൗന്ദര്യത്തെമാത്രം പലസന്ദര്‍ഭങ്ങളിലും എടുത്ത് പറയപ്പെടുന്നു എന്നത് മനുഷ്യനിലെ ദൗര്‍ബ്ബല്യമായി കണക്കാക്കാം.
പെണ്‍സൗന്ദര്യത്തെ പുരുഷന്മാര്‍ ശ്രദ്ധിയ്ക്കുന്നതുപോലെതന്നെ പുരുഷന്റെ വ്യക്തിത്വവും രൂപവും സ്ത്രീയും ശ്രദ്ധിയ്ക്കുന്നു. ഇത് പ്രകൃതിയുടെ നിയമമാകാം. അങ്ങിനെയാണെങ്കില്‍ സൗന്ദര്യമുള്ള സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ശ്രദ്ധേയമാകുമ്പോള്‍, ആരോഗ്യവും, തനതായവ്യക്തിത്വവും ഉള്ളപുരുഷന്മാരുടെ പുസ്തകങ്ങള്‍ സ്ത്രീകളാലും ശ്രദ്ധിയ്ക്കപ്പെട്ടുകൂടെ! അതിനാല്‍ എഴുത്തുകാരിയുടെ സൗന്ദര്യവും വായനക്കാരുടെ ശ്രദ്ധയും തമ്മിലുള്ള ബന്ധം തീര്‍ത്തും അപ്രസക്തംതന്നെ.
സാഹിത്യലോകത്തെ സൗന്ദര്യം പുരുഷനിലോ സ്ത്രീയിലോ നിക്ഷിപ്തമല്ല. സാഹിത്യസ്‌നേഹികള്‍ ആരാധിയ്ക്കുന്നതുംആസ്വദിയ്ക്കുന്നതും,വായനാസുഖവുംസൗന്ദര്യവും ഉളവാക്കുന്ന ശക്തമായസൃഷ്ടികള്‍ തന്നെ. ഒരുപക്ഷെ ഈ അടുത്തകാലത്തായിഉരുത്തിരിഞ്ഞ പെണ്ണെഴുത്ത്, പെണ്‍ എഴുത്തുകാര്‍ എന്ന ആശയംതന്നെയാകാം ഇത്തരം ഒരു പ്രസ്താവനയില്‍ എത്തിച്ചത്. ചുരുക്കത്തില്‍ ശ്രീ മുകുന്ദന്റെ പ്രസ്താവന തെറ്റോ, ശരിയോഎന്നത് സാഹചര്യത്തെഅനുബന്ധിച്ചാണെങ്കിലും, ഈ പ്രസ്താവനസാഹിത്യലോകത്തിന്റെ അധഃപതനം എന്നു വേണമെങ്കില്‍ നോക്കികാണാം.മറ്റൊരുതരത്തില്‍ വ്യാഖ്യാനിയ്ക്കുകയാണെങ്കില്‍ സ്ത്രീകള്‍ എല്ലാതലത്തിലുംതുല്യതഅവകാശപ്പെടുന്ന ഈ കാലഘട്ടത്തില്‍ പെണ്‍ എഴുത്തുകാരെ വേര്‍പ്പെടുത്തിനിര്‍ത്തുന്നഒരുപ്രവണതയുംഇതില്‍ ഉണ്ടെന്നുപറയാം
സാഹിത്യത്തിന്റെവിലയിരുത്തല്‍ ശക്തമായതൂലികയില്‍ തന്നെയാണെന്ന് നമുക്കെല്ലാവര്‍ക്കും വിശ്വസിയ്ക്കാം. അതിനപ്പുറംമറ്റൊരുതലത്തില്‍ സാഹിത്യത്തെ ഉറ്റുനോക്കാന്‍ കഴിയുന്നുവെങ്കില്‍ അത് ഇന്ന്‌നിലനില്‍ക്കുന്ന കച്ചവടമനോഭാവംതന്നെയാണ്. സാഹിത്യത്തിന്റെസൗകുമാര്യം നിലനിര്‍ത്തി കച്ചവടമനോഭാവത്തെ അകറ്റിനിര്‍ത്തി സാഹിത്യത്തെ മൂല്യച്ച്യുതിയില്‍ നിന്നുംരക്ഷിയ്ക്കാന്‍ സാഹിത്യകാരന്മാരുംസാഹിത്യആസ്വാദകരുമല്ലേകടപ്പെട്ടിരിയ്ക്കുന്നത്?