കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു  

151 0

ബെംഗളൂരു: വിഭാഗീയത രൂക്ഷമായ കോണ്‍ഗ്രസ് കര്‍ണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗുണ്ടു റാവുവുവിനെയും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രേയെയും നിലനിര്‍ത്തിയാണ് യൂണിറ്റ് പിരിച്ചുവിട്ടത്. കര്‍ണ്ണാടകയില്‍ സഖ്യ സര്‍ക്കാരില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കര്‍ണ്ണാടക പി.സി.സിയെ പിരിച്ച് വിട്ടത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.

കെസി വേണുഗോപാലിനെ കോമാളിയെന്ന് വിളിച്ച എംഎല്‍എ റോഷന്‍ ബൈഗിനെ സസ്പന്റ് ചെയ്തതിന് പിന്നാലെയാണ് യൂണിറ്റ് പിരിച്ചുവിട്ടത്. റോഷന്റെ സസ്പെന്‍ഷന്‍ എഐസിസി അംഗീകരിച്ചു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് റോഷനെ പുറത്താക്കിയത്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇദ്ദേഹം നടത്തിയ പരസ്യ പ്രസ്താവനകളെ തുടര്‍ന്ന് പ്രത്യേക അന്വേഷണ കമ്മിഷന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാന്‍ രാഹുല്‍ ഗാന്ധിയോട് അവശ്യപ്പെട്ടിരുന്നെന്ന് ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായാണ് കര്‍ണാടക കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായത്. തോല്‍വിയുടെ ഉത്തരവാദിത്തം കെപിസിസി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിനും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമാണെന്ന് വിമര്‍ശിച്ച് ബൈഗും മറ്റു മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു. 28 സീറ്റില്‍ 25 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്.

Related Post

ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Posted by - May 19, 2018, 02:37 pm IST 0
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 പേജുള്ള രാജിക്കത്ത്​ പാര്‍ട്ടി ഓ ഫീസില്‍ തയാറാക്കുന്നുവെന്ന്​ ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. യെദിയൂരപ്പക്ക്​…

എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള

Posted by - Nov 10, 2018, 02:36 pm IST 0
കോഴിക്കോട്: ശ്രീധരന്‍പിള്ളയെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്ന ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ വികാര പ്രകടനങ്ങളാണെന്നും ആലങ്കാരിക പ്രയോഗങ്ങളാണെന്നും അദ്ദേഹം…

ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

Posted by - Dec 15, 2018, 03:46 pm IST 0
കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:04 am IST 0
തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് 28നാണു വോട്ടെടുപ്പ്. ഫലം മെയ് 31ന് അറിയാം. സ്ഥാനാർഥിപ്പട്ടിക പിൻവലിക്കാനുള്ള അവസാന തീയതി 14 ആയിരിക്കും. മേയ് 10…

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി

Posted by - Jan 19, 2020, 03:44 pm IST 0
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ  ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി.  സൗജന്യ വൈദ്യുതി, 24 മണിക്കൂര്‍ കുടിവെള്ള ലഭ്യത, എല്ലാ കുട്ടികള്‍ക്കും…

Leave a comment