കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം; യാത്രക്കാര്‍ ഡ്രൈവറെ പിടികൂടി പൊലീസിലേല്‍പിച്ചു  

75 0

തേഞ്ഞിപ്പലം: കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ച് പോലീസ് ബസ് പിടിച്ചെടുത്തു.

രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തു. മണിപ്പാലില്‍ നിന്നും കൊല്ലത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ രാത്രി ഒരു മണിയോടെ ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. രാമനാട്ടുകര എത്തിയപ്പോള്‍ യാത്രയ്ക്കിടയില്‍ ഉപദ്രവം ഉണ്ടായതായി യുവതി പരാതിപ്പെട്ടതോടെ യാത്രക്കാര്‍ ബഹളം വെച്ചെങ്കിലൂം വാഹനം നിര്‍ത്താന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല. ഉള്‍നാടന്‍ പ്രദേശത്തൂടെ ഏകദേശം 15 കിലോമീറ്ററോളം മുമ്പോട്ട് പോകുകയും ചെയ്തു. യാത്രക്കാരുടെ ബഹളം കലശലായതോടെ ബസ് നിര്‍ത്താന്‍ ജീവനക്കാര്‍ നിര്‍ബ്ബന്ധിതമാകുകയായിരുന്നു. യാത്രക്കാര്‍ പോലീസിനെ വിളിക്കുകയും പോലീസ് സ്ഥലത്തെത്തിയപ്പോള്‍ യാത്രക്കാര്‍ തന്നെ പ്രതിയെ പിടിച്ച് ഏല്‍പ്പിക്കുകയുമായിരുന്നു. സംഭവം നടക്കുന്നതിനിടയില്‍ ആരോ കല്ലെറിഞ്ഞ് ബസിന്റെ മൂന്നിലെ ചില്ല് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയോടെ കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ഇന്ന് രാവിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ്പി പി നാരായണന്‍ വ്യക്തമാക്കി. സംഭവത്തില്‍ ബസിലെ മറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും പ്രതിക്ക് മറ്റ് ക്രിമിനല്‍ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും. യുവതിയില്‍ നിന്നും പരാതി എഴുതി വാങ്ങുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പരാതിക്കാരിക്ക് വേണ്ട എല്ലാ സൗകര്യം ഒരുക്കിക്കൊടുത്തെന്നും മലപ്പുറം എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കേസെടുത്ത ശേഷം പരാതിക്കാരിയായ യുവതിയെയും മറ്റു യാത്രക്കാരെയും മറ്റൊരു ബസ് വിളിച്ച് സുരക്ഷിതമായി യാത്രയ്ക്ക് സൗകര്യം ചെയ്തു കൊടുത്തു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പോലീസ് രാമനാട്ടുകരയില്‍ എത്തി ബസ് കസ്റ്റഡിയില്‍ എടുത്തത്.

ബസില്‍ പീഡനശ്രമമെന്ന യുവതിയുടെ പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പൊലീസ് പിടിച്ചെടുത്തു. സ്ലീപ്പര്‍ ബസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയാണ് പരാതിക്കാരിയിലാണ് നടപടി. ബസിലെ രണ്ടാം ഡ്രൈവര്‍ക്ക് എതിരെയാണ് പരാതി. ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ബസിലെ മറ്റ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.

യാത്രക്കാര്‍ക്ക് നേരെ ഗുണ്ടായിസം കാട്ടിയതിന് ഏറെ വിവാദം ഉയര്‍ത്തിയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസ് തന്നെയാണ് ഇതും. നേരത്തേ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട ബസില്‍ യാത്രക്കാരനോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുകയും ഗുണ്ടായിസം കാട്ടുകയും ചെയ്തതിന് ബസ് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. ഒരു യാത്രക്കാരന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. പിന്നീട് ബസിന്റെ യാത്രക്കാരോടുള്ള സമീപനത്തിന്റെ പേരില്‍ അനേകം പേര്‍ പരാതിയുമായി എത്തുകയായിരുന്നു.

Related Post

ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ കോളേജ്  വിദ്യാർത്ഥിനി പൊലീസ് കസ്റ്റഡിയിൽ

Posted by - Sep 24, 2019, 03:42 pm IST 0
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ . തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന…

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്‌തു 

Posted by - Sep 20, 2019, 02:50 pm IST 0
ന്യൂ ഡൽഹി : നിയമവിദ്യാർഥിനിയുടെ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്തു.. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ…

മാവേലിക്കരയില്‍ നടുറോഡില്‍ വനിതാ പോലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു  

Posted by - Jun 15, 2019, 10:50 pm IST 0
മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോഗസ്ഥന്‍ തീ കൊളുത്തി കൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ്…

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം  

Posted by - Jun 18, 2019, 10:14 pm IST 0
വര്‍ക്കല: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട്…

രാജ്കുമാറിന്റെ മരണം: കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്; പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടുകള്‍  

Posted by - Jun 29, 2019, 07:45 pm IST 0
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ വായ്പ തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി…

Leave a comment