ഇറാനെതിരെ സൈനിക നീക്കത്തിന് അനുമതി നല്‍കി; ഉടന്‍ പിന്‍വലിച്ച് ട്രംപ്  

49 0

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാനെതിരെ സൈനീക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്.   എന്നാല്‍  നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരവ് ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ അമേരിക്കന്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാല്‍ മിസൈല്‍ വിടുന്നതിന്  മുമ്പ് ആക്രമണ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് പിന്‍വലിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇറാനിലെ ജനങ്ങള്‍ക്കും സൈന്യത്തിനും ഉണ്ടാകുന്ന അപകടം കുറക്കാനായിരുന്നു ഇത്.

വൈറ്റ്ഹൗസില്‍ പ്രസിഡന്റിന്റെ ഉയര്‍ന്ന ദേശീയ സുരക്ഷ ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് നേതാക്കള്‍, ഭരണരംഗത്തെ വിവധ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൈറ്റ് ഹൗസില്‍ ഹൃസ്വ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി സൈന്യവും നയതന്ത്ര ഉദ്യോഗസ്ഥരും ആക്രമണം പ്രതീക്ഷിച്ചിരിക്കെ നിര്‍ദേശം പിന്‍വലിക്കപ്പെട്ടു.

മിസൈല്‍ ഉപയോഗിച്ച് ഇറാന്റെ റഡാര്‍ സംവിധാനങ്ങളും, മിസൈല്‍ കേന്ദ്രങ്ങളും തകര്‍ക്കാനുമാണ് ട്രംപ് സൈന്യത്തിന് നിര്‍ദേശം നല്‍കിയത് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017 ലും 2018ലും ഇത്തരം ആക്രമണത്തിന് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. അന്ന് സിറിയയിലെ ചില ഐഎസ് കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം അത് നടപ്പിലാക്കിയത്. അതേസമയം തീരുമാനം മാറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസോ പെന്റഗണോ തയ്യാറായിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിന് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഡ്രോണ്‍ തകര്‍ക്കപ്പെട്ട മിസൈലുകള്‍ പുറപ്പെട്ട ലൊക്കേഷന്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗള്‍ഫ് ഓഫ് ഒമാന് സമീപത്തെ ഇറാനിയന്‍ തീരത്തു നിന്നാണ് മിസൈല്‍ പറന്നതെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഡ്രോണുകള്‍ തങ്ങളുടെ തീരത്തെ എട്ടു മൈലോളം വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ഇറാന്‍ പറയുന്നു.

ഇറാനെതിരെ ട്രംപ് രൂക്ഷ പ്രതികരണമാണ് നടത്തിയത്. ഇറാന്റെ ആക്രമണം പ്രകോപനമില്ലാതെയെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഡ്രോണ്‍ തകര്‍ക്കപ്പെട്ട സംഭവത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി വഷളായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗള്‍ഫ് കടലിടുക്കില്‍ ജപ്പാന്‍ ഇന്ധനക്കപ്പലിന് നേരെ ആക്രമണം നടത്തിയത് ഇറാനാണെന്ന് അമേരിക്ക ആരോപിക്കുകയും ഇറാന്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.

Related Post

ഇന്തോനേഷ്യയില്‍ ഭൂചലനം; 25 മരണം

Posted by - Sep 27, 2019, 12:54 pm IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം.  ഭൂചലനത്തില്‍ 25   പേര്‍ മരിച്ചു. 100നു മുകളിൽ  പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് ഇന്തോനേഷ്യയിലെ മലുകു ദ്വീപില്‍ ഭൂചലനമുണ്ടായത്. ജനങ്ങളെ  സുരക്ഷിത…

നാ​സ​യു​ടെ കെ​പ്ല​ര്‍ ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍​ശി​നി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി

Posted by - Nov 1, 2018, 08:13 am IST 0
വാ​ഷിം​ഗ്ട​ണ്‍: സൗ​ര​യൂ​ഥ​ത്തി​ന് പു​റ​ത്തു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ഗ്ര​ഹ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ച്ച നാ​സ​യു​ടെ കെ​പ്ല​ര്‍ ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍​ശി​നി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി. ഇ​ന്ധ​നം തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് കെ​പ്ല​റി​നെ സ്ലീ​പ് മോ​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി…

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ

Posted by - Sep 5, 2018, 07:17 am IST 0
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ…

ഫിലിപ് രാജകുമാരന്‍ ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു

Posted by - Feb 12, 2019, 07:44 am IST 0
ലണ്ടന്‍: ഫിലിപ് രാജകുമാരന്‍ (97) കാര്‍ ഓടിക്കുന്നത് നിര്‍ത്തി. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തേത്തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു. അപകടത്തില്‍ രാജകുമാരനു…

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Posted by - Apr 17, 2018, 08:01 am IST 0
ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.9 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. 

Leave a comment