കശ്മീരിന്റെ മൂന്നിലൊന്ന് നഷ്ടമാക്കിയത് നെഹ്രു: അമിത് ഷാ  

155 0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പം അല്ലാത്തതിനു കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരില്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം നെഹ്റു ഏകപക്ഷീയമായി സ്വീകരിച്ചതാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പമില്ല. ആരാണ് അതിന് ഉത്തരവാദി? കശ്മീരിലെ വെടിനിര്‍ത്തല്‍ ആരുടെ തീരുമാനമായിരുന്നു? ജവഹര്‍ലാല്‍ നെഹ്റുവാണ് വെടിനിര്‍ത്താനും ആ ഭാഗം പാകിസ്ഥാനു നല്‍കാനും തീരുമാനിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ വിശ്വാസത്തിലെടുക്കാതെയായിരുന്നു നെഹ്റുവിന്റെ തീരുമാനമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപിയെ ചരിത്രം പഠിപ്പിക്കേണ്ടതില്ലെന്ന് അമിത് ഷാ പറഞ്ഞു.

1931ല്‍ ഷെയ്ഖ് അബ്ദുല്ല മുസ്ലിം കോണ്‍ഫറന്‍സ് രൂപീകരിച്ചു. അതുകൊണ്ട് ദീര്‍ഘകാലം കോണ്‍ഗ്രസിന് അവിടെ യൂണിറ്റ് ഇല്ലായിരുന്നു. അവര്‍ മുസ്ലിം കോണ്‍ഫറന്‍സിനെ പിന്തുണച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ മുട്ടകളും അബ്ദുല്ലയുടെ കുട്ടയിലായിരുന്നു, അവസാനം അബ്ദുല്ല ആ കുട്ടയുമായി കടന്നുകളഞ്ഞു. ഒടുവില്‍ എന്തു സംഭവിച്ചു, ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിലെ പ്രധാനമന്ത്രിയായി.

ഒരു രാജ്യത്ത് രണ്ടു പ്രധാനമന്ത്രിമാര്‍ ഉണ്ടാവുന്നതില്‍ പ്രതിഷേധിച്ച് ശ്യാമപ്രസാദ് മുഖര്‍ജി 1953ല്‍ കശ്മീരിലെത്തി. അന്ന് അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം പോലും നടന്നില്ല. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവായിരുന്നില്ലേ അദ്ദേഹം? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടക്കാതിരുന്നത്? – അമിത് ഷാ ചോദിച്ചു.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കുമ്പോള്‍ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു നടത്തും. കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം വകുപ്പ് താത്കാലിക സ്വഭാവത്തിലുള്ളതാണെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കുറച്ചു നേരം സഭ തടസപ്പെട്ടു.

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറു മാസത്തേക്കു കൂടി നീട്ടാനുള്ള ബില്ലിന് സഭ അംഗീകാരം നല്‍കി. ജമ്മു കശ്മീര്‍ സംവരണ ബില്ലും സഭ പാസാക്കി.

Related Post

പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ ലംഘനം: ഒരു സിവിലിയന് പരിക്ക്

Posted by - May 4, 2018, 10:56 am IST 0
കേരന്‍: ജമ്മു കശ്മീരിലെ കേരന്‍ മേഖലയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിവിലിയന് പരിക്കേറ്റു. പാക്കിസ്താന്‍ നുഴഞ്ഞുകയറി അക്രമിക്കുക‍യാണെന്നും അതിനെ ചെറുത്തു…

മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Nov 29, 2018, 12:45 pm IST 0
കൊച്ചി: കൊച്ചിയില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മണ്ണൂരില്‍ വെച്ചാണ് വ്യാജ പേരില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തയ്. അസം…

3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു 

Posted by - Apr 3, 2018, 08:55 am IST 0
3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ്‌ എക്‌ണോമിസ് ചോദ്യപേപ്പർ ചേർന്നതുമായി ബന്ധപ്പെട്ട് ബവാന കോൺവെന്റ് സ്കൂളിലെ രണ്ട് ഫിസിക്സ്‌ അധ്യാപകരെയും കോച്ചിങ്…

ബീഹാര്‍ സ്വദേശിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി: ഭര്‍ത്താവിനേയും മക്കളേയും കാണാനില്ല

Posted by - Jun 7, 2018, 11:56 am IST 0
മലപ്പുറം: മലപ്പുറത്ത് വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അനൂന അപ്പാര്‍ട്ട്‌മെന്റില്‍ ബിഹാര്‍ സ്വദേശിനിയെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഹാര്‍ നബാഡ് ജില്ലയിലെ ബഹാഡ്പുര്‍ സ്വദേശിനി ഗുഡിയാ…

മമതയെ ഒരു ദിവസത്തേക്കു വിലക്കി തെരഞ്ഞെടുപ്പു കമ്മീഷന്‍  

Posted by - Apr 12, 2021, 03:13 pm IST 0
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഒരു ദിവസത്തേക്ക് പ്രചാരണത്തില്‍ നിന്നു വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ…

Leave a comment