കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു  

164 0

ബംഗലൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. കോണ്‍ഗ്രസ് ക്യാമ്പിലെ രണ്ട് വിമത എം.എല്‍.എമാര്‍ കൂടി രാജിവച്ചു. വിജയനഗര കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗ്, മുന്‍ മന്ത്രിയും എം.എല്‍.എയുമായ രമേഷ് ജാര്‍ക്കിഹോളി എന്നിവരാണ് ഇന്ന് രാജിവച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. ഇന്ന് രാവിലെയാണ് ആനന്ദ് സിംഗ് രാജിവച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം രമേശ് ജാര്‍ക്കിഹോളിയും രാജിവച്ചു.
ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം 77 ആയി ചുരുങ്ങി. ഇനിയും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കാള്‍ രാജിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാര്‍ക്കിഹോളി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജിവെയ്ക്കാനുളള കാരണത്തെ കുറിച്ച് വിശദമാക്കാന്‍ എംഎല്‍എ തയ്യാറായില്ല. കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ജാര്‍ക്കിഹോളി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതാണ് നേതൃത്വവുമായുളള അസ്വാരസ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.  പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജാര്‍ക്കിഹോളിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്പീക്കറെ കണ്ടത് വലിയ വാര്‍ത്തയായിരുന്നു.

നേരത്തെ ചാക്കിട്ടുപിടുത്തം പ്രതിരോധിക്കാന്‍ എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ തമ്മിലടിച്ച എം.എല്‍.മാരില്‍ ഒരാളാണ് ആനന്ദ് സിംഗ്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്വകാര്യപരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. മൂന്നുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ആനന്ദ് സിങ് 2018 നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി വിട്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2008-13 കാലഘട്ടത്തില്‍ ബിജെപി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

225 അംഗ നിയമസഭയില്‍ 104 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പിയെ പുറത്തുനിര്‍ത്താന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റവും വിമത ഭീഷണിയും സര്‍ക്കാരിന് ഭീഷണിയാണ്. രണ്ട് എം.എല്‍.എമാരുടെ രാജിയോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 77 ആയി കുറഞ്ഞു. ജെ.ഡി.എസിന് 37 എം.എല്‍.എമാരുണ്ട്.

Related Post

സപ്ന ചൗധരിഎതിർ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുതേടി

Posted by - Oct 20, 2019, 12:35 pm IST 0
ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തി.  ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാണ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും…

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി

Posted by - Dec 12, 2018, 04:18 pm IST 0
ലഖ്​നോ: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി (എസ്​.പി) അധ്യക്ഷനും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവ്​. കോണ്‍ഗ്രസിന് സമാജ്​വാദി പാര്‍ട്ടി അധ്യക്ഷ മായാവതി…

കീഴാറ്റൂര്‍ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് പി.ജയരാജൻ  

Posted by - Mar 21, 2018, 11:19 am IST 0
കീഴാറ്റൂര്‍ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് പി.ജയരാജൻ കീഴാറ്റൂർ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു. കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകുന്ന സമര നേതാവ് നോബിളിന്…

നടിയ്ക്ക് എതിരായ പരാമർശം; പി.സി. ജോർജിനെ  വിമർശിച്ച് ഹൈക്കോടതി

Posted by - Mar 29, 2019, 04:36 pm IST 0
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പരാമര്‍ശങ്ങളുടെ പേരിലുള്ള കേസ് നടപടി റദ്ദാക്കണമെന്ന ജോര്‍ജിന്റെ ഹര്‍ജി…

ശ്രീജിത്തിന്റെ മരണത്തില്‍ സി.പി.എമ്മിന് പങ്ക് : എം.എം ഹസന്‍

Posted by - Apr 30, 2018, 02:50 pm IST 0
ന്യൂഡല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കള്‍ക്കും…

Leave a comment