കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധന;എയിംസുള്‍പ്പെടെ പുതിയ പ്രഖ്യാപനങ്ങളില്ല  

140 0

ഡല്‍ഹി: വര്‍ഷങ്ങളായി കേരളം കാത്തിരിക്കുന്ന എയിംസ് ഇക്കുറിയും കേന്ദ്രബജറ്റില്‍ പഖ്യാപിച്ചില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബജറ്റില്‍ ഇടം നേടിയിട്ടില്ല. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു സഹായങ്ങളും ലഭിച്ചില്ല.

കേന്ദ്രബജറ്റില്‍ കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധന. പോയവര്‍ഷത്തെക്കാള്‍ 1190.01 കോടി രൂപയുടെ വര്‍ധനയാണ് നികുതി വിഹിതത്തില്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത്. 20,228.33 കോടി രൂപയാണ് ഈ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 19,038.17 കോടി രൂപയായിരുന്നു.

എക്‌സൈസ് നികുതിയായ 1103 കോടി രൂപയും, കസ്റ്റംസ് നികുതിയായി 1456 കോടി രൂപയും, ആദായനികുതിയായി 5268.67 കോടി രൂപയും ജി.എസ്.ടി ഇനത്തില്‍ 5508.49 കോടി രൂപയും, കോര്‍പറേറ്റ് നികുതിയായി 6892.17 കോടി രൂപയും കേന്ദ്രം കേരളത്തിന് നല്‍കും.  

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അതേ തുകയാണ് ഇക്കുറിയും വകയിരുത്തിയത്.

വായ്പാ പരിധി നിലവിലെ മൂന്ന് ശതമാനത്തില്‍ നിന്നും 4.5 ആക്കി ഉയര്‍ത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറയുകയും പ്രളയം സാമ്പത്തികമേഖലയെ ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വായ്പാപരിധി ഉയര്‍ത്തുക എന്നത് കേരളത്തെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. നികുതി വിഹിതത്തിലുണ്ടായ വര്‍ധനവ് മാത്രമാണ് ഈ ബജറ്റില്‍ കേരളത്തിന് ആശ്വസിക്കാനായുള്ളത്.

കേരളത്തിലെ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച ഫണ്ട്

    തേയില ബോര്‍ഡ് 150 കോടി
    കോഫി ബോര്‍ 120 കോടി
    റബര്‍് 170 കോടി
    സുഗന്ധവിള ഗവേഷണകേന്ദ്രം 120 കോടി
    കശുവണ്ടി ബോര്‍ഡ് 1 കോടി
    സമുദ്രോത്പന്ന കയറ്റുമതി  ബോര്‍ഡ് 90 കോടി
    ഫിഷറീസ് ബോര്‍ഡ്  249.61 കോടി
    കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 46.7

Related Post

പൗരത്വപ്പട്ടിക (എൻ.ആർ.സി.)  ഉടൻ  നടപ്പാക്കില്ല 

Posted by - Dec 20, 2019, 10:18 am IST 0
ന്യൂഡൽഹി: രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക (എൻ.ആർ.സി.) കൊണ്ടുവരാനുള്ള തീരുമാനം ഉടൻ നടപ്പാക്കാൻ സാധ്യതയില്ല. പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പ്രസ്താവിച്ചിരുന്നു.…

'വ്യാജവാര്‍ത്ത': രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍

Posted by - Apr 29, 2018, 01:13 pm IST 0
ഗാസിയാബാദ്: 'വ്യാജ വാര്‍ത്ത' പ്രക്ഷേപണം ചെയ്‌തെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ രണ്ടു ടിവി ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍. ജിഡിഎയുടെ വൈസ് ചെയര്‍പേഴ്‌സന്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തയിലാണ്…

സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Posted by - Apr 30, 2018, 04:50 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ദര്‍ബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ കമാന്ററായ സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.…

മധുക്കരയിൽ  വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

Posted by - Dec 27, 2019, 08:59 am IST 0
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12),…

സംവരണം ഇല്ലാതാക്കുകയാണ് ബിജെപിയുടെ പദ്ധതി

Posted by - Feb 10, 2020, 05:07 pm IST 0
ന്യൂഡല്‍ഹി:  ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയം തന്നെ  സംവരണത്തിനെതിരാണെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.…

Leave a comment