തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഫിക്സിഡ് ചാര്‍ജും സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലയിലും നിരക്ക് വര്‍ദ്ധന ബാധകമാണ്. പ്രതിമാസം ഫിക്സഡ് ചാര്‍ജ് 30 എന്നത് 35 ആക്കി ഉയര്‍ത്തി.
ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് അറിയിച്ചു.
പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസ വര്‍ധിപ്പിച്ചു. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ വര്‍ധിപ്പിച്ചു.
2019- 22 കാലത്തേക്കാണ് വര്‍ധന. ഇതിന് മുന്‍പ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കില്‍ യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെയാണ് അന്ന് വര്‍ധിപ്പിച്ചത്.
നിരക്ക് വര്‍ദ്ധന ഇപ്രകാരം;
പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റ് ഒന്നിന് 25 പൈസ വര്‍ധിപ്പിച്ചു.
പൂജ്യം മുതല്‍ 50 യൂണിറ്റ് വരെ 3.15. പഴയ നിരക്ക് (2.90)
51 മുതല്‍ 100 വരെ- 3.70 (3.40)
101 മുതല്‍ 150 വരെ 4.50 (4.80)
151 മുതല്‍ 200 വരെ 6.10 (6.40)
201 മുതല്‍ 250 വരെ 7.60 (7.30)
251 മുതല്‍ 300 വരെ 5.80 (5.50)
351 മുതല്‍ 400 വരെ 6.90 (6.50)
401 മുതല്‍ 450 വരെ 7.10 (6.80)
450 കൂടുതല്‍ ഒരു യൂണിറ്റിന് 7.90 വീതം നല്‍കണം.