കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു; ബിജെപി ഇന്ന് ഗവര്‍ണറെ കാണും; വിമതരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍  

226 0

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള കരുനീക്കങ്ങളുമായി ബിജെപി. കര്‍ണാടകയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ അടിയന്തര ഇടപെടല്‍ തേടി ബിജെപി ഉന്നതതല പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കാണുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് ലിംബവാലി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഗവര്‍ണറുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും ലിംബവാലി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ ബിജെപി എംഎല്‍എമാരെ അണിനിരത്തി പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്നും അരവിന്ദ് ലിംബവാലി പറഞ്ഞു.

ഇതിനിടെ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുളള സാധ്യതകള്‍ തേടി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിമതരെ തിരിച്ചുകൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട തന്ത്രപരമായ മാര്‍ഗങ്ങളെ കുറിച്ചെല്ലാം യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കും.

അതേസമയം രാജിക്കത്ത് നല്‍കിയ എംഎല്‍എമാരില്‍ ആരും തന്നെ നേരില്‍ വന്നു കണ്ടില്ലെന്ന് സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ വ്യക്തമാക്കി.
 ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.പതിമൂന്നു പേരാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഇതില്‍ എട്ടു പേരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നേരില്‍ വന്നു രാജി സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്കു സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. രാജി ചട്ടങ്ങള്‍ക്ക് അനുസരിച്ചല്ലെന്ന സ്പീക്കറുടെ നിലപാടോടെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം കിട്ടുമെന്നാണ് കരുതുന്നത്.

Related Post

രണ്ടു തവണ മത്സരിച്ചവര്‍ക്കു സിപിഎമ്മില്‍ സീറ്റില്ല  

Posted by - Mar 6, 2021, 10:29 am IST 0
തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായി. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന തീരുമാനം കര്‍ശനമായി സിപിഎം നടപ്പാക്കി. എന്നാല്‍ തോമസ് ഐസക്കിനെയും ജി…

മക്കൾക്ക് വേണ്ടി ക്ഷോഭിക്കുന്നതിൽ കുറ്റം പറയാനാകില്ല : ഒളിയാമ്പുമായി കെഎം ഷാജി.

Posted by - Apr 19, 2020, 06:20 pm IST 0
 കണ്ണൂർ:  പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ സർക്കാരിനെ വിമർശിക്കുന്നതായുള്ള ആരോപണങ്ങൾക്ക് മറുപടിയായി കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്പ്രിംഗ്‌ളർ ദുരിതാശ്വാസ നിധി തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ വിവാദമായ…

നേമത്തേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി; മറ്റൊരു കരുത്തന്‍ മത്സരിക്കും  

Posted by - Mar 12, 2021, 09:02 am IST 0
തിരുവനന്തപുരം: നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിട്ടൊരു കളിയുമില്ലെന്നും 11 തവണ മത്സരിച്ചു ജയിച്ച മണ്ഡലവുമായി അഭേദ്യമായ ബന്ധം നില നില്‍ക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.…

പാ​സ് വാ​ങ്ങ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം ബി​ജെ​പി ലം​ഘി​ക്കു​മെ​ന്ന്  എം. ​ടി. ര​മേ​ശ്

Posted by - Nov 10, 2018, 09:13 pm IST 0
കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു പോ​കു​ന്ന​വ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പാ​സ് വാ​ങ്ങ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം ബി​ജെ​പി ലം​ഘി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ടി. ര​മേ​ശ്.  ഇ​ത്ത​രം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ…

രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി നഗ്മ

Posted by - Apr 18, 2018, 09:07 am IST 0
രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി നഗ്മ. അഖിലേന്ത്യാ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും നടിയുമായ നഗ്മയാണ് രംഗത്തെത്തിയത്. രാഹുലാണ് യഥാര്‍ത്ഥ ബാഷയെന്ന് നടി പറഞ്ഞു. അഖിലേന്ത്യാ വനിതാ…

Leave a comment