കര്‍ണാടക: വിമതരുടെ രാജിയില്‍ ഒരു ദിവസംകൊണ്ട് തീരുമാനം എടുക്കാനാകില്ലെന്ന് സ്പീക്കര്‍; രാജിവെയ്ക്കില്ലെന്ന് കുമാരസ്വാമി  

147 0

ബെംഗളുരു: വിമത എംഎല്‍എമാരുടെ രാജിക്കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്ന്  കര്‍ണാടക സ്പീക്കര്‍  സുപ്രീംകോടതിയെ  അറിയിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

എംഎല്‍എമാരെ കണ്ട് ഒരു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സുപ്രീംകോടതി അഭ്യര്‍ത്ഥന പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കറുടെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെയാണ് സ്പീക്കര്‍ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്പീക്കറോട് ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെട്ട കോടതി ഇക്കാര്യം നാളെ പരിഗണിക്കാമെന്നും പറഞ്ഞു.

അതിനിടെ, രാജി വയ്ക്കില്ലെന്ന നിലപാടിലാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. രാജി വക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വിശദീകരിച്ചു. 2008 ല്‍ സമാനമായ സാഹചര്യത്തിലൂടെ യദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ട്. അന്ന് അദ്ദേഹം രാജി വയ്ക്കാന്‍ തയ്യാറായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.
 
ഇന്ന് ആറ് മണിക്കകം സ്പീക്കറെ കാണാണമെന്നാണ് വിമത എംഎല്‍എമാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്.  ഇതനുസരിച്ച് മുംബൈയില്‍ നിന്ന് വിമത എംഎല്‍എമാര്‍ സ്പീക്കറെ കാണാന്‍ ബെംഗലൂരുവിലേക്ക് തിരിച്ചു. നേരിട്ട് കാണാതെ രാജി അംഗീകരിക്കാന്‍ കഴിയില്ലെന്നും നടപടി ക്രമങ്ങള്‍ മുഴുവന്‍ പാലിക്കപ്പെടണമെന്നുമാണ് സ്പീക്കറുടെ നിലപാട്.

അതേസമയം, എംഎല്‍എമാരെ കണ്ട ശേഷം നാളെ തീരുമാനം അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്ന നിലപാടില്‍ തന്നെയാണ് സ്പീക്കറെന്നാണ് സൂചന. രാജിക്കാര്യം സ്പീക്കറുടെ വിവേചനവും ഭരണഘടനാപരമായ അവകാശവുമാണെന്നാണ് സ്പീക്കര്‍ പറയുന്നത്. രാജിക്കത്ത് വിശദമായി പരിശോധിക്കണം. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള സ്വാധീനം രാജിക്ക് പിന്നിലുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍  പറയുന്നു.

Related Post

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST 0
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള…

രാഹുലിനെതിരെ തുറന്നടിച്ച് മോദി 

Posted by - May 2, 2018, 07:02 am IST 0
തിരഞ്ഞെടുപ്പിന് 12 ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ മാതൃഭാഷയിലോ മറ്റേതെങ്കിലും ഭാഷയിലോ…

ബംഗാളിൽ  ബിജെപി -തൃണമൂൽ സംഘർഷം

Posted by - Sep 28, 2019, 03:49 pm IST 0
കൊൽക്കത്ത : പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ റാംപൂരിൽ നടന്ന സംഘർഷത്തിൽ 10 ബിജെപി പ്രവർത്തകർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു.  തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് തൃണമൂൽ…

എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 10:55 am IST 0
കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു…

ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി; സബ് കലക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായി; അന്വേഷണം ആവശ്യമില്ല- ഇ ചന്ദ്രശേഖരന്‍

Posted by - Feb 10, 2019, 03:29 pm IST 0
മൂന്നാര്‍: ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. നിയമപരമായി മാത്രമാണ് മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സബ്…

Leave a comment