പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു  

161 0

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. പട്ടത്തെ സ്വവസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സ്വന്തമായി കാര്‍ ഓടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. പോകുംവഴി വീണ്ടും അവശനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.

ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഛായാഗ്രാഹകനാണ് എം ജെ രാധാകൃഷ്ണന്‍. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള്' ആണ് എം ജെ രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ച അവസാന ചിത്രം.

കൊല്ലം ജില്ലയില്‍ പുനലൂരിലെ തൊളിക്കോടാണ് എം ജെ രാധാകൃഷ്ണന്റെ സ്വദേശം. നിശ്ചല ഛായാഗ്രാഹകനായി പ്രൊഫഷണല്‍ ജീവിതം തുടങ്ങിയ എം ജെ രാധാകൃഷ്ണന്‍ പിന്നീട് പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ അസോസിയേറ്റായി. ദേശാടനം, കരുണം, കളിയാട്ടം, നാല് പെണ്ണുങ്ങള്‍ എന്നതടക്കം നിരവധി ചിത്രങ്ങള്‍ക്ക് എം ജെ രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ ലഭിച്ചയാള്‍ കൂടിയാണ് എം ജെ രാധാകൃഷ്ണന്‍. മങ്കട രവിവര്‍മയ്ക്കും എം ജെ രാധാകൃഷ്ണനും ഏഴ് തവണ വീതം മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Related Post

സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച  എംഎല്‍എമാര്‍ക്ക് ശാസന

Posted by - Nov 21, 2019, 05:20 pm IST 0
തിരുവനന്തപുരം: സ്പീക്കറുടെ ഡയസില്‍ക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ശാസന. റോജി ജോണ്‍, അന്‍വര്‍ സാദത്ത് എല്‍ദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്.…

പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ; കുട്ടി കരഞ്ഞപ്പോഴുള്ള ദേഷ്യത്തിന് ചെയ്‌തെന്ന്  

Posted by - Apr 29, 2019, 12:52 pm IST 0
പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ; കുട്ടി കരഞ്ഞപ്പോഴുള്ള ദേഷ്യത്തിന് ചെയ്‌തെന്ന് ആലപ്പുഴ: പട്ടണക്കാട് ഒന്നേകാല്‍ വയസുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ.…

ശബരിമല വിധിയിൽ തീരുമാനമുണ്ടാകുന്നതുവരെ യുവതികളെ തടയും 

Posted by - Nov 15, 2019, 10:18 am IST 0
തിരുവനന്തപുരം : ശബരിമലയിൽ യുവതികളുടെ പ്രവേശനം അനിവദിച്ചുകൊണ്ടുള്ള വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ലെങ്കിലും  യുവതീപ്രവേശനം തടയാൻ സർക്കാർ ആലോചിക്കുന്നു. നട തുറക്കാൻ ഇനി അധികം ദിവസങ്ങൾ…

മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല

Posted by - Nov 12, 2019, 01:43 pm IST 0
തിരുവനന്തപുരം : മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല. ഇത്തവണത്തെ മണ്ഡലകാല സമയം കഴിഞ്ഞ വർഷത്തെ പോലെ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസം വേണം : ഉപരാഷ്ട്രപതി

Posted by - Sep 24, 2019, 03:16 pm IST 0
മലപ്പുറം: മാതൃഭാഷയ്ക്ക് പ്രാമുഖ്യമുള്ള  വിദ്യാഭ്യാസ നയമാണ്  വേണ്ടതെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്നും, ഭാഷയെപറ്റി  ഇപ്പോൾ ഉയർന്നുവരുന്ന  വിവാദം അനാവശ്യമാണെന്നും വെങ്കയ്യ നായിഡു മലപ്പുറത്ത് പറഞ്ഞു.…

Leave a comment