വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി; വിമതര്‍ക്കുള്‍പ്പെടെ വിപ്പ് നല്‍കും  

237 0

ബെംഗളുരു: ചൊവ്വാഴ്ച വരെ കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ വിശ്വാസവോട്ട് തേടാനൊരുങ്ങി മുഖ്യമന്ത്രി കുമാരസ്വാമി. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ബിജെപി നേതാക്കളുമായി സ്പീക്കര്‍ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം വിശ്വാസ വോട്ടെടുപ്പിനുള്ള തീയതി ഔദ്യോഗികമായി അറിയിക്കും.

എല്ലാ ജെഡിഎസ് – കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കി. വിമതര്‍ക്ക് ഉള്‍പ്പടെയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. വിപ്പ് ലംഘിച്ചാല്‍, വിശ്വാസവോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ എല്ലാ എംഎല്‍എമാരും അയോഗ്യരാകും. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചേക്കും. നിലവില്‍ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന് ചില എംഎല്‍എമാര്‍ പറഞ്ഞെന്നും അതിനാലാണ് രാജി വച്ചതെന്നും വാര്‍ത്താ സമ്മേളത്തിലടക്കം സ്പീക്കര്‍ പറഞ്ഞിരുന്നു.

ഭരണഘടനയുടെ 190 (3) ബി ചട്ടം അനുസരിച്ച്, രാജി വച്ച അംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. എംഎല്‍എമാര്‍ സമ്മര്‍ദ്ദം മൂലമാണോ സ്വമേധയാ ആണോ രാജി വച്ചതെന്ന് പരിശോധിച്ച ശേഷം മാത്രം സ്പീക്കര്‍ക്ക് അന്തിമതീരുമാനം എടുത്താല്‍ മതി. നിയമസഭയില്‍ പരമാധികാരി സ്പീക്കറാണ്. അതില്‍ സുപ്രീംകോടതിയ്ക്ക് അടക്കം ഇടപെടുന്നതിന് പരിമിതികളുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചാണ് ഇന്ന് സ്പീക്കര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ആ വാദങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെയാകും സ്പീക്കറുടെ തുടര്‍നടപടികള്‍. സുപ്രീംകോടതിയാകട്ടെ സ്പീക്കറുടെ അധികാരപരിധിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായാണ് ചൊവ്വാഴ്ചത്തേയ്ക്ക് വാദം മാറ്റിയതും, അതുവരെ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടതും.

Related Post

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍ 

Posted by - Oct 24, 2018, 08:48 pm IST 0
ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ല എന്നത് കൂടി മുഖ്യമന്ത്രി മനസിലാക്കണമെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഹുലിന്റെ പ്രതികരണം.ശബരിമല…

ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി 

Posted by - Apr 13, 2018, 08:50 am IST 0
ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി  വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ…

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: കേന്ദ്രനേതൃത്വത്തിന് അതൃപ്തി; സുരേന്ദ്രന്‍ മലക്കം മറിഞ്ഞു  

Posted by - Mar 5, 2021, 04:14 pm IST 0
പത്തനംതിട്ട: ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരന്റെ നേതൃത്വം ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു…

കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക 

Posted by - Mar 28, 2018, 07:42 am IST 0
കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക  ജനവിധി തേടുന്ന കർണാടകയിലേക്കാണ് ഇപ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. എനി നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനും ലോകസഭാ തിരഞ്ഞെടുപ്പിനെയും ഒരുപോലെ…

Leave a comment