യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: മൂന്നു പ്രതികള്‍ പിടിയില്‍  

69 0

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ കേസില്‍ മൂന്ന് പ്രതികള്‍ കുടി പിടിയിലായി. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളായ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അദ്വൈത്, ആരോമല്‍, ആദില്‍ എന്നിവരാണ് പിടിയിലായത്. ലുക്ക് ഔട്ട് നോട്ടീസിലുള്ള അഞ്ചു പ്രതികള്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.

പിടിയിലായവരടക്കം എട്ട് പ്രതികള്‍ക്കെതിരെയാണ് നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നത്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് നേമം സ്വദേശി ഇജാബ്. ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ആദ്യമായി അറസ്റ്റിലാകുന്നയാളാണ് ഇജാബ്. ഇയാള്‍ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായി ഉയരുകയാണ്. പ്രതികള്‍ എവിടെയെന്ന് പൊലീസിന് അറിയാമെന്നും അവരെ സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ ആരോപിക്കുന്നുണ്ട്. ഒളിവിലുളള പ്രതികള്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോളേജിന് അവധി നല്‍കി.

ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള അഖില്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തേക്ക് അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും.

Related Post

കേന്ദ്ര പാക്കേജ് അപര്യാപ്തം

Posted by - Mar 27, 2020, 01:15 pm IST 0
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന്‌ ധനമന്ത്രി…

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST 0
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍…

മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല

Posted by - Nov 12, 2019, 01:43 pm IST 0
തിരുവനന്തപുരം : മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല. ഇത്തവണത്തെ മണ്ഡലകാല സമയം കഴിഞ്ഞ വർഷത്തെ പോലെ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ സംസാരിച്ചെന്ന് യുവതിയുടെ മൊഴി; വിനായകനെ അറസ്റ്റ് ചെയ്‌തേക്കും  

Posted by - Jun 18, 2019, 10:07 pm IST 0
കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തേക്കും.  യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍…

ഗവർണ്ണർ വിയോജിപ്പോടെ നയപ്രഖ്യാപന പ്രസംഗം നടത്തി 

Posted by - Jan 29, 2020, 01:50 pm IST 0
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ സിഎഎ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വിയോജിപ്പ് രേഖപ്പെടുത്തി  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. പൗരത്വ വിരുദ്ധ പരാമര്‍ശമുള്ള നയപ്രഖ്യാപനത്തിലെ 18-ാം പാരഗ്രാഫ്…

Leave a comment