മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു; നിരവധിപേര്‍ കുടുങ്ങി  

200 0

മുംബൈ: ദക്ഷിണ മുംബൈയിലെ ദോംഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണ് അമ്പതോളംപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. മുംബൈയിലെ വലിയ ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായ ദോംഗ്രിയില്‍ ഇന്ന് ഉച്ചയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്.

ടാന്‍ഡല്‍ സ്ട്രീറ്റിലെ നാലു നിലകെട്ടിടമായ കേസാര്‍ബായ് ആണ് ഇടിഞ്ഞുവീണത്. കഴിഞ്ഞയാഴ്ച വരെ ശക്തമായ മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയായ ഇവിടെ സ്ഥിതി ചെയ്യുന്നതിലധികവും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളാണ്. ആംബുലന്‍സും ഫയര്‍ഫോഴ്സിന്റെ വാഹനങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.

Related Post

നോട്ട് നിരോധനവും ജിഎസ്ടിയും മണ്ടത്തരങ്ങളെന്ന് രാഹുല്‍ ഗാന്ധി  

Posted by - Apr 28, 2019, 06:59 pm IST 0
റായ്ബറേലി: എഴുപത് വര്‍ഷം ഭരണത്തിലിരുന്നിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയും…

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയിലേക്ക് 

Posted by - Apr 21, 2018, 04:25 pm IST 0
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു.  ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് സുഷമ സ്വരാജ് ചൈനയില്‍ എത്തുന്നത്.…

മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് വിജയ് സര്‍ദേശായി

Posted by - Nov 23, 2018, 05:22 pm IST 0
പനാജി: ആരോഗ്യസ്ഥിതി മോശമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ത്തി മന്ത്രി വിജയ് സര്‍ദേശായി രംഗത്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്നെ പരീക്കര്‍…

രാഷ്ട്രീയ ചർച്ചയല്ല  ഇപ്പോൾ വേണ്ടത്, ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക്കയാണ് വേണ്ടത് : മമത ബാനർജി 

Posted by - Feb 29, 2020, 10:23 am IST 0
ന്യൂദല്‍ഹി : ദല്‍ഹിയിലെ കലാപം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അത് പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട്  യോജിപ്പില്ലെന്ന് മമത ബാനര്‍ജി…

യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു  

Posted by - Apr 13, 2021, 03:50 pm IST 0
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഐസൊലേഷനില്‍ പോയത്. ട്വിറ്ററിലൂടെയാണ് താന്‍ ഐസൊലേഷനില്‍…

Leave a comment