കുത്തിയത് ശിവരഞ്ജിത്ത്; നസീം പിടിച്ചുവെച്ചു; അഖിലിന്റെ നിര്‍ണായക മൊഴി  

102 0

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിനകത്ത് വച്ച് തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ നിര്‍ണ്ണായക മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. ശിവരഞ്ജിത്തിന് കുത്താനായി നസീം ആണ് തന്നെ പിടിച്ചുവെച്ചതെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം അഖില്‍ നേരത്തെ തന്നെ അച്ഛനെയും ഡോക്ടര്‍മാരെയും അറിയിച്ചിരുന്നു. ഇതേ കാര്യങ്ങള്‍ തന്നെയാണ് അഖിലിപ്പോള്‍ പോലീസിനോടും ആവര്‍ത്തിച്ചിരിക്കുന്നത്. സംഭവ സമയം വലിയൊരു ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നുവെന്നും അഖില്‍ പറയുന്നു.

ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ അന്വേഷണം പുരോഗമിച്ചിരുന്നത്. മുന്‍ വൈരാഗ്യമാണ് ശിവരഞ്ജിത്തിനെ പ്രകോപിപ്പിച്ചതെന്ന് അഖിലില്‍ നിന്നും മൊഴിയെടുത്ത ശേഷം പോലീസ് പറഞ്ഞു. എസ്എഫ്‌ഐയുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധമാണെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. വധശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അഖിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. നിലവില്‍ മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെ കുറിച്ചും ഒളിയിടവും കണ്ടെത്തണം. ഒപ്പം കോളജില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോണ്‍ രേഖകളും പരിശോധിക്കേണ്ടി വരും.

Related Post

തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് പുറപ്പെട്ടു.

Posted by - Jan 13, 2020, 05:09 pm IST 0
പന്തളം: ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് പുറപ്പെട്ടു.ഗുരുസ്വാമി ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായിട്ടാണ് തിരുവാഭരണങ്ങള്‍ ശബരിമലയില്‍ എത്തിക്കുന്നത്. 15ന് തിരുവാഭരണങ്ങള്‍…

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി

Posted by - Dec 25, 2019, 05:12 pm IST 0
കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി. പദവിയിലിരുന്ന് രാഷ്ട്രീയം പറയണമോയെന്നത് അവരാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി എ.കെ ബാലന്‍അദ്ദേഹം പറഞ്ഞു. മുന്‍ ഗവര്‍ണര്‍ പി.സദാശിവത്തിനും പല കാര്യങ്ങളിലും…

മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുലെത്തി  

Posted by - Jun 7, 2019, 07:32 pm IST 0
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട്…

പോക്കുവരവ്  ഫീസ് കൂട്ടി

Posted by - Feb 7, 2020, 01:31 pm IST 0
വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്.വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍…

എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; പൊലീസിന്റെ വാദം പൊളിഞ്ഞു;  

Posted by - Jul 29, 2019, 09:08 pm IST 0
കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാമിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. പരിക്കേറ്റിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മൂവാറ്റുപുഴ ആശുപത്രിയില്‍…

Leave a comment