അമ്പൂരി കൊലപാതകം: രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്ന് പൊലീസ്  

67 0

തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും മുഖ്യപ്രതി അഖിലും വിവാഹിതരായിരുന്നുവെന്ന് പൊലീസ്. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. രണ്ടാം വിവാഹം രാഖി എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതിനിടെ കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.  കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍്ഡ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും അച്ഛന്‍ സ്ഥിരീകരിച്ചു.

എറണാകുളത്തേക്കെന്നു പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെടുത്തത്. ഫോണ്‍കോളുകളും മറ്റും പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അതേസമയം പൊലീസ് തിരയുന്ന സൈനികന്‍ അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ലഡാക്കിലെ സൈനികകേന്ദ്രത്തില്‍ നിന്നെന്ന മട്ടില്‍ അഖില്‍ ഫോണില്‍ സംസാരിച്ചത് പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.

പുത്തന്‍കട സ്വദേശിനി രാഖിയെ കാറില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെന്ന് പൊലീസ് സംശയിക്കുന്നത് അഖിലിനെയും സഹോദരന്‍ രാഹുലിനെയുമാണ്. അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ് രാഖി പെണ്‍കുട്ടിയെ കണ്ടു വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമായി പൊലീസ് പറയുന്നത്.

Related Post

കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം; യാത്രക്കാര്‍ ഡ്രൈവറെ പിടികൂടി പൊലീസിലേല്‍പിച്ചു  

Posted by - Jun 20, 2019, 08:36 pm IST 0
തേഞ്ഞിപ്പലം: കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.…

യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍  

Posted by - May 20, 2019, 10:22 pm IST 0
തിരുവനന്തപുരം: വട്ടപ്പാറയില്‍ യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. തൊഴുവന്‍കോട് സ്വദേശി മനോജാണ് അറസ്റ്റിലായത്. കല്ലയം കാരമൂട് സ്വദേശി വിനോദിനെയാണ് കുത്തിക്കൊന്നത്. കുടുംബവഴക്കിനെ…

ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു പൊലീസില്‍ കീഴടങ്ങി  

Posted by - May 26, 2019, 09:39 am IST 0
കൊച്ചി: ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് ഭര്‍ത്താവ് ആന്റണിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. മാരകായുധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച പുലര്‍ച്ചെ…

രാജ്കുമാറിന്റെ മരണം: കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്; പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടുകള്‍  

Posted by - Jun 29, 2019, 07:45 pm IST 0
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ വായ്പ തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി…

യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍; കാമുകനായ സൈനികനെ തേടി പൊലീസ്  

Posted by - Jul 24, 2019, 10:18 pm IST 0
തിരുവനന്തപുരം: അമ്പൂരിക്കടുത്ത് തോട്ടമുക്കില്‍ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. പൂവാര്‍ സ്വദേശി രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു.…

Leave a comment