ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി; കാറോടിച്ചത് ശ്രീറാമെന്ന് യുവതിയുടെ മൊഴി  

173 0

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ യുവ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് വൈകിട്ട് അഞ്ചരയോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. ശ്രീറാം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച് ആളപായം വരുത്തി വച്ചതിന് സെക്ഷന്‍ 304 പ്രകാരം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മനഃപൂര്‍വ്വമായ നരഹത്യ, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അപകടസമയത്ത് കാറില്‍ ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന മോഡല്‍ വഫ ഫിറോസിന്റെ രഹസ്യമൊഴിയുടെയും മറ്റ് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കും. ഇതിന് വേണ്ട നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി. വഫയുടെ കാറിന്റെ റജിസ്‌ട്രേഷനും റദ്ദാക്കും. കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ വഫയെയും പ്രതി ചേര്‍ത്തു. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.

പത്തു വര്‍ഷമോ ജീവപര്യന്തമോ വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. 30 ദിവസമെങ്കിലും കഴിയാതെ ജാമ്യം പോലും ലഭിക്കില്ല. വഫ ഫിറോസ് പോലീസിനും മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. അഞ്ചു പേജുള്ള രഹസ്യമൊഴിയാണ് യുവതി നല്‍കിയിരിക്കുന്നത്.

 

Related Post

മഞ്ചേശ്വരത്ത് എം സി  ഖമറുദീൻ യുഡിഎഫ് സ്ഥാനാർഥി

Posted by - Sep 25, 2019, 06:03 pm IST 0
കാസർഗോഡ്: ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് എം സി ഖമറുദീൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതാണ് . പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആണ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.  മുസ്ലിം…

മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്  

Posted by - May 5, 2019, 07:22 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഞായര്‍,തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട്…

പി വി സിന്ധുവിനെ  ഇന്ന് കേരളം ആദരിക്കും 

Posted by - Oct 9, 2019, 10:14 am IST 0
തിരുവനന്തപുരം : ലോക ബാഡ്മിന്റൺ ചാമ്പ്യനായ പി.വി. സിന്ധുവിനെ  ഇന്ന് കേരളം ഇന്ന് ആദരിക്കും. ഏറ്റുവാങ്ങും. ഇന്ന് വൈകുന്നേരം 3.30ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ…

പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകും: തൃപ്തി ദേശായി 

Posted by - Nov 26, 2019, 11:24 am IST 0
കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാൻ സാധിക്കില്ലെന്ന്  കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തൃപ്തിയെ അറിയിച്ചു. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍…

ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ ചോദ്യം ചെയ്യും; 12-ന് ഹാജരാകാന്‍ നോട്ടീസ്  

Posted by - Mar 6, 2021, 10:38 am IST 0
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. പന്ത്രണ്ടാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍…

Leave a comment