.
കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാൻ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി.
പി.ജെ ജോസെഫിന്റെ പിന്തുണയില്ലാത്തതിനാൽ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജോസ് ടോം പരിഗണിക്കപ്പെടില്ല. അതിനാല്‍ പാര്‍ട്ടി ചിഹ്നം ലഭിക്കുകയുമില്ല.
അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥിയായതിനാല്‍ തിരഞ്ഞെടുപ്പില്‍ ജോസ് ടോമിനെ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു.
ജോസിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്നും അദ്ദേഹം ചിഹ്നം ചോദിച്ചിട്ടില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിയുടെ ആളായല്ല, യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു. അതുകൊണ്ട് തിരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണി ചിഹ്നം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് ചതിയാണെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
ചിഹ്നം ലഭിക്കാത്ത സാഹചര്യത്തില്‍ ജോസ് ടോം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിയായും യു.ഡി.എഫ് സ്വതന്ത്രന്‍ എന്ന നിലയിലുമാകും പത്രിക നല്‍കുക.