ന്യൂദൽഹി: രാജ്യസഭാ എംപി കുമാരി സെൽജയെ ഹരിയാന സംസ്ഥാന തലവനായി കോൺഗ്രസ് നിയമിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവും പാർട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായി. ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി ചീഫ് അശോക് തൻവാറിനു പകരമാണ് സെൽജയെ നിയമിച്ചത് . 2014 ൽ രാഹുൽ ഗാന്ധിയാണ് നേതാവായി തൻവാറിനെ തിരഞ്ഞെടുത്തത് . ഹരിയാനയുടെ ചുമതലയുള്ള ഗുലാം നബി ആസാദ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാല് തവണ എംപിയായ സെൽജ – രണ്ട് തവണ സിർസയിൽ നിന്നും രണ്ട് തവണ അംബാലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു – എന്നാൽ അംബാല നിയോജകമണ്ഡലത്തിൽ നിന്ന് ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
Related Post
കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു
കൊച്ചി: കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത് യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗവുമായി…
രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും
അമേഠി: അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇന്ന് പത്രിക നല്കും. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുൽ പത്രിക നല്കുക. സോണിയ ഗാന്ധി,…
ബംഗാളില്‍ ബിജെപിയിലേക്ക് കൂട്ടയൊഴുക്ക്; തൃണമൂല്‍ സിപിഎം എംഎല്‍എമാര്‍ ബിജെപിയില്‍
കൊല്‍ക്കത്ത: ബംഗാളില്‍ബി.ജെ.പിയിലേക്ക് നേതാക്കളുടെ കൂട്ടയൊഴുക്ക്. രണ്ട് തൃണമൂല്‍എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവരെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 50 കൗണ്‍സിലര്‍മാരും ബി.ജെ.പിയിലെത്തി. ഡല്‍ഹിയില്‍ബി.ജെ.പി. ആസ്ഥാനത്ത്…
മുസ്ലീം ലീഗ് വൈറസ്, കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരും ; യോഗി ആദിത്യനാഥ്
ബുലന്ദ്ഷേര്‍: മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷേറില്‍ തെരഞ്ഞെടുപ്പ്…
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് അജ്ഞാതന്റെ വധഭീഷണി സന്ദേശം
ബെംഗളൂരു: കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യത്തെ ഫോണ്‍ വന്നത്. തുടര്‍ന്ന് രണ്ടുവട്ടം കൂടി ഇയാള്‍…