ചന്ദ്രയാൻ 2: തിരിച്ചടിയിൽ നിരാശരാകരുതെന്ന്  പ്രധാനമന്ത്രി

111 0

ചന്ദ്രയാൻ 2 ന്  ഏറ്റ തിരിച്ചടിയിൽ  ഐഎസ്ആർഒയ്ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി.  ഐഎസ്ആർഒ ആസ്ഥാനത്ത് വെച്ചാണ് പ്രധാനമന്ത്രി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാർക്ക് പിന്തുണ അറിയിച്  രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ബംഗളുരുവിലെ ഇസ്ട്രാക്ക് കേന്ദ്രത്തിൽ നിന്നാണ് അദ്ദേഹം സംസാരിച്ചത്.

 ചന്ദ്രയാൻ ദൗത്യത്തിന്ടെ  തിരിച്ചടിയിൽ നിരാശരാകരുതെന്ന്  അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു. ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരുമെന്നും  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാരുടെ പരിശ്രമങ്ങളും  വിഷമങ്ങളും താൻ ഇന്നലെ നേരിട്ട് കണ്ടുവെന്നും മോഡി ശാസ്ത്രഞ്ജന്മാരോട് പറഞ്ഞു.

ലക്ഷ്യത്തിൽ നിന്ന് പുറകോട്ട്  പോകരുതെന്നും വീണ്ടും പരിശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. രാജ്യം മുഴുവനും ശാസ്ത്രഞ്ജന്മാരോടൊപ്പമാണെന്നും ഞാനും  നിങ്ങളിൽ വിശ്വാസമർപ്പിക്കുന്നുവെന്നും അദ്ദേഹം ഐഎസ്ആർഒ ശാസ്ത്രജ്ഞമാരോട് പറഞ്ഞു.

 

Related Post

ഐഎന്‍എക്‌സ് മീഡിയ കേസില്‍ സുപ്രീം കോടതി പി. ചിദംബരത്തിന് ജാമ്യം അനുവദിച്ചു

Posted by - Oct 22, 2019, 02:53 pm IST 0
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലാണ് സുപ്രീം കോടതി അദ്ദേഹത്തിന്…

ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു

Posted by - Mar 9, 2018, 12:32 pm IST 0
ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു ഇലക്ഷൻ കഴിഞ്ഞിട്ടും ത്രിപുരയിൽ ബി ജെ പി ആക്രമണം പൂർണമായി അവസാനിച്ചിട്ടില്ല അതിനാൽ സി പി ഐ എം ജനറല്‍…

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി

Posted by - Dec 30, 2019, 10:21 am IST 0
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ നിയമനമായ  ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്.) തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി. 1954-ലെ സേനാ നിയമങ്ങൾ ഇതനുസരിച്ച് ഭേദഗതി ചെയ്തു.കര,…

പൗരത്വപ്പട്ടിക (എൻ.ആർ.സി.)  ഉടൻ  നടപ്പാക്കില്ല 

Posted by - Dec 20, 2019, 10:18 am IST 0
ന്യൂഡൽഹി: രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക (എൻ.ആർ.സി.) കൊണ്ടുവരാനുള്ള തീരുമാനം ഉടൻ നടപ്പാക്കാൻ സാധ്യതയില്ല. പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പ്രസ്താവിച്ചിരുന്നു.…

ലോക് സഭ  ബഹളത്തിൽ  രമ്യാ ഹരിദാസിന് നേരെ കൈയേറ്റ ശ്രമം  

Posted by - Nov 25, 2019, 03:07 pm IST 0
ന്യൂ ഡൽഹി : മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ ലോക് സഭയിൽ ബഹളം. പാർലമെന്റിന്റെ രണ്ട് സഭയും ബഹളത്തിൽ സ്തംഭിച്ചു.പ്രതിഷേധ പ്രകടനം നടത്തിയവർക്ക് നേരെ മാർഷൽമാരെ സ്‌പീക്കർ നിയോഗിച്ചത്…

Leave a comment