ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നാളെ നടക്കും. രാവിലെ ശീവേലികഴിഞ്ഞതിനു ശേഷം കൊടിമരച്ചുവട്ടിൽ നാക്കിലയിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ്, ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം തന്ത്രി, കീഴ്ശാന്തിമാർ എന്നിവർ കാഴ്ചക്കുല സമർപ്പിക്കും.
പിന്നീട് കാഴ്ചക്കുല ഭക്തർ ആയിരിക്കും സമർപ്പിക്കുക . ക്ഷേത്രത്തിൽ ലഭിക്കുന്ന കാഴ്ചക്കുലയിൽ കുറെ എണ്ണം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ബാക്കിവരുന്നതിൽ നിന്ന് കുറച് തിരവോണ ദിവസത്തെ സദ്യക്ക് പഴപ്രഥമൻ തയാറാക്കാൻ വേണ്ടി ഉപയോഗിക്കും. പിന്നീട് ബാക്കി വരുന്ന കുലകൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപം ലേലം ചെയ്ത് ഭക്തർക്കു നൽകുന്നതായിരിക്കും.