ന്യൂ ഡൽഹി : പാക്കിസ്ഥാന്റെ പിൻബലത്തോടെയുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശത്തിന് ഉത്തരവിട്ടു.
ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പാക്കിസ്ഥാൻ രഹസ്യമായി വിട്ടയച്ചതായി റിപ്പോർട്ടികളുണ്ട് . . രാജസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ കൂടുതൽ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും ഇന്റലിജൻസ് ബ്യുറോ അറിയിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ പിന്നാലെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സിയാൽകോട്ട്-ജമ്മു കശ്മീർ മേഖലയിൽ വലിയ രീതിയിലുള്ള സേനാ വിന്യാസവും സൈനിക നീക്കങ്ങളും പാകിസ്താന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.