ഭീ​ക​രാ​ക്ര​മ​ണ മുന്നറിയിപ്പ്; കേരളത്തിലും കനത്ത ജാഗ്രത നിർദേശം

193 0

തിരുവനന്തപുരം: രാജ്യത്ത് പാക്കിസ്ഥാന്റെ അറിവും സമ്മതത്തോടും കൂടി ഭീകരാക്രമണത്തിന് (പ്രതേകിച് തെക്കേ ഇന്ത്യയിൽ )സാധ്യതയെന്ന്  സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇതിനെത്തുടർന്ന്  രാജ്യം കനത്ത സുരക്ഷാ വലയത്തിലാണ്. സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും, വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ 112 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും ഡിജിപി പറഞ്ഞു.

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പാക്കിസ്ഥാൻ രഹസ്യമായി വിട്ടയച്ചതായി  റിപ്പോർട്ടുണ്ട്. രാജസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ അധിക സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും ഇന്റലിജൻസ് ബ്യുറോ അറിയിച്ചിട്ടുണ്ട്. അതേസമയം ഗു ജറാത്തിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തി. കരസേനാ ദക്ഷിണേന്ത്യൻ കമാൻഡന്‍റ് ലഫ്.ജനറൽ എസ്.കെ.സൈനിയാണ് ഇക്കാര്യം അറിയിച്ചത്.

Related Post

മോദി സർക്കാരിന് സമ്പദ്‌വ്യവസ്ഥയെ കുറിച്ച്  ഒരു ധാരണയുമില്ല : പി ചിദംബരം 

Posted by - Dec 5, 2019, 03:15 pm IST 0
ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ഒരു വിവരവുമില്ലാതെയാണ്  മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ആരോപിച്ചു . ജയില്‍ മോചിതനായ ശേഷം നടത്തിയ ആദ്യ…

കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു

Posted by - Dec 14, 2019, 04:48 pm IST 0
മുംബൈ: കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്‌പോര്‍ട്‌സ് ഡിജിറ്റല്‍ , സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസുകളുടേയും മേല്‍നോട്ടം ഇനി കെ…

ജാര്‍ഖണ്ഡില്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു

Posted by - Dec 23, 2019, 09:36 am IST 0
റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോഴും വോട്ടിങ് മെഷീന്‍ എണ്ണിയപ്പോഴും തുടക്കത്തില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യമാണ് മുന്നിലെത്തിയത്.…

വീണ്ടും കത്വാ മോഡല്‍ പീഡനം : ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു 

Posted by - Jun 15, 2018, 09:35 am IST 0
പൂനെ : വീണ്ടും കത്വാ മോഡല്‍ പീഡനം പൂനയിലും. ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ക്ഷേത്രം ശുചീകരിക്കുന്ന സ്ത്രീയുടെ 18 വയസ്സുകാരനായ മകനാണ് കുട്ടിയെ…

Leave a comment