ന്യുഡല്‍ഹി: രാജ്യമൊട്ടുക്കും പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ ആര്‍.എസ്.എസ് ശൈലിയില്‍ പ്രേരകുമാരെ നിയമിക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി തളളി. മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു . എന്നാല്‍ ഈ നിര്‍ദേശത്തെ സോണിയ എതിത്തു.പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രേരകുമാരെ നിയമിക്കണമെന്ന ആശയം പാര്‍ട്ടി പരിശീലന വിഭാഗത്തിന്റെ ഉത്തരവാദിത്വമുള്ള എ.ഐ.സി.സി സെക്രട്ടറി സച്ചിന്‍ റാവുവാണ് നിര്‍ദേശിച്ചത്. പ്രേരക് എന്ന പദം ഉപയോഗിക്കുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സോണിയാ ഗാന്ധി ഇടപെട്ട് പ്രചാരക് എന്ന പദം വേണ്ട എന്ന് തീരുമാനമെടുക്കുകയായിരുന്നു. നേരത്തെ തന്നെ ഉപയോഗിക്കുന്ന ട്രെയിനര്‍-കോഡിനേറ്റര്‍ എന്ന പദം തുടര്‍ന്നും ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധിക്കെതിരെ ഒക്ടോബര്‍ മാസത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമെടുത്തു.