പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു

119 0

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ.

1970-80കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനായിരുന്നു സത്താർ. 1975ൽ പുറത്തിറങ്ങിയ 'ഭാര്യയെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. അടുത്ത വര്ഷം  പുറത്തിറങ്ങിയ 'അനാവരണം 'എന്ന സിനിമയിലൂടെ  നായകനായി അരങ്ങേറ്റം കുറിച്ചു. ശരപഞ്ജരം, അവളുടെ രാവുകൾ, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
  തമിഴ്, തെലുങ്ക് ഭാഷകളിൽ ഉൾപ്പെടെ 150  ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ പുറത്തിറങ്ങിയ 'പറയാൻ ബാക്കി വച്ചതാ'ണ് ഏറ്റവും ഒടുവിലത്തെ ചിത്രം.

1979ൽ നടി ജയഭാരതിയെ വിവാഹം കഴിച്ചു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ട നടൻ കൃഷ്. ജെ. സത്താർ ഇവരുടെ മകനാണ്. 1987ൽ ദമ്പതികൾ വേർപിരിഞ്ഞു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സത്താറിന്റെ അന്ത്യം ഇന്ന് പുലർച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു.
 

Related Post

ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സഹായം നൽകാൻ മന്ത്രിസഭ തീരുമാനം 

Posted by - Dec 6, 2019, 04:21 pm IST 0
തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ  സ്‌കൂളിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം…

വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍നിന്ന് അമ്പതുലക്ഷം പിടിച്ചെടുത്തു  

Posted by - Apr 13, 2021, 10:25 am IST 0
കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത അമ്പത് ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ…

മരട് ഫ്ലാറ്റ് കേസ്; ചീഫ് സെക്രെട്ടറിയെ സുപ്രീം  കോടതി ശാസിച്ചു 

Posted by - Sep 23, 2019, 03:50 pm IST 0
ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്ശിച് സുപ്രീം കോടതി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും  സുപ്രീം കോടതി അറിയിച്ചു.…

പ്രതിഷേധങ്ങളെ ഭയപ്പെടില്ല: ഗവർണ്ണർ 

Posted by - Jan 5, 2020, 03:53 pm IST 0
കൊച്ചി : പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വീണ്ടും വിമര്ശിച് ഗവര്‍ണര്‍. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രപതിയുടെ പ്രതിനിധി എന്ന…

എൽ ഡി ഫിന്റെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനെ സസ്‌പെൻഡ് ചെയ്തു

Posted by - Jan 28, 2020, 12:27 pm IST 0
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗം കെ എം ബഷീറിനെതിരെ നടപടിയെടുത്ത് മുസ്‌ലിം ലീഗ്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ…

Leave a comment