ആലപ്പുഴ: സി.പി.എമ്മിന്റെ പ്രവർത്തന ശൈലി മാറ്റ ണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ മത്സരിക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവിൽ ബി.ജെ.പി കുമ്മനം രാജശേഖരനെ പരിഗണിക്കണമെന്നും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് അവസരം കൊടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാലായിൽ എൽ.ഡി.എഫിന്റേത് മികച്ച പ്രവർത്തനമാണെന്നും നേരിയ ഭൂരിപക്ഷത്തിൽ മാണി സി.കാപ്പൻ വിജയിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നേതാക്കൾ ജനങ്ങളോട് വിനീതമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു..