ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ 25 പേര്‍ മരിച്ചു. 100നു മുകളിൽ പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് ഇന്തോനേഷ്യയിലെ മലുകു ദ്വീപില്‍ ഭൂചലനമുണ്ടായത്.
ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ദേശീയ ദുരന്ത നിവാരണ വക്താവ്. നൂറുകണക്കിന് വീടുകളും, ഓഫീസ്, സ്‌കൂളുകള്‍ തുടങ്ങിയവയും ഭൂചലനത്തില്‍ തകര്‍ന്നതായി അദ്ദേഹം പറഞ്ഞു.