തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. മഞ്ചേശ്വരത്ത് 13 പേരും എറണാകുളത്ത് 11 പേരും വട്ടിയൂർക്കാവിൽ 10 പേരും കോന്നിയിൽ 7 പേരും അരൂരിൽ 6 പേരുമാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.
വട്ടിയൂർക്കാവിലും അരൂരിലും എറണാകുളത്തും പ്രധാന സ്ഥാനാർത്ഥികൾക്ക് അപരന്മാരുണ്ട്. വ്യാഴാഴ്ച വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്.