ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത് അറിയാതെ പറ്റിയ അബദ്ധം : എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്  

187 0

ന്യൂഡല്‍ഹി: ഇന്ത്യ ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപറ്റര്‍ വെടിവെച്ചിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്. 'വലിയ തെറ്റ്' എന്നാണ് അദ്ദേഹം സംഭവത്തെപറ്റി പറഞ്ഞത്. രണ്ട് പേര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

ആറ് വ്യോമസേന സൈനികരും ഒരു നാട്ടുകാരനുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നത് . ഇന്ത്യ-പാക് വ്യോമസേനകള്‍ തമ്മില്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സമയത്തായിരുന്നു ശ്രീനഗറിനടുത്ത് ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത്.

പാകിസ്ഥാനില്‍ നിന്നും തൊടുത്ത മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായി.
 

Related Post

നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ പുതിയ മരണവാറണ്ട് :മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും

Posted by - Feb 17, 2020, 05:47 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും  മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാന്‍ നിര്‍ദേശിക്കുന്ന പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ്‌ കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍…

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

പൗരത്വ ഭേദഗതി നിയമം 70 വര്‍ഷം മുമ്പെ  നടപ്പാക്കേണ്ടതായിരുന്നു:  പ്രതാപ് സാരംഗി

Posted by - Jan 19, 2020, 03:35 pm IST 0
സൂറത്ത്: രാജ്യത്തെ രണ്ടായി കീറി മുറിച്ച പൂര്‍വ്വികരായ നേതാക്കൾ  ചെയ്ത  പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി.  70 വര്‍ഷം മുമ്പെ…

നവംബർ 8ന് കർത്താർപൂർ ഇടവഴി രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 13, 2019, 11:28 am IST 0
ന്യൂ ഡൽഹി : കർത്താർപൂർ ഇടവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 8ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ട്വിറ്റർ വഴി അറിയിച്ചു. പഞ്ചാബിലെ…

കളിക്കാർക്ക് പാരിതോഷിക  തുക  നൽകുന്നതിൽ കാലതാമസമില്ല: കിരൺ റിജിജു

Posted by - Sep 5, 2019, 10:19 am IST 0
സോണിപത്: അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അത്ലറ്റുകൾക്ക് 'റിവാർഡ് തുക'  നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത് കളിക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കാനും കൂടുതൽ നേട്ടങ്ങൾ നേടാൻ അവരെ…

Leave a comment