ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘത്തിന് ഗോവെർണോറുടെ അനുമതി ലഭിച്ചു.
നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച ജമ്മുവില്‍നിന്നെത്തി നേതാക്കളെ കാണും. നാഷണല്‍ കോണ്‍ഫറന്‍സ് വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നേതാക്കളെ സന്ദര്‍ശിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ദേവേന്ദര്‍ സിങ് റാണ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അനുമതി തേടിയിരുന്നു.