ന്യൂ ഡൽഹി : നെഹ്റു കുടുംബത്തിന്റെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍പുതുക്കി. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും എസ്പിജി അനുഗമിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ ക്രമീകരണങ്ങളിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കൽ . വിദേശയാത്രകളില്‍ എവിടെയൊക്കെ സന്ദര്‍ശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കണം. ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടെ വരെ സുരക്ഷ ജീവനക്കാരെ ഒപ്പം കൊണ്ടുപോകുകയും എത്തിയ ശേഷം തിരിച്ചയക്കുകയുമാണ് സാധാരണ പതിവ്. എന്നാൽ ഇനി മുതൽ മുഴുവൻ സമയവും എസ്പിജി അനുഗമിക്കും