ഇന്ത്യ ആദ്യ റഫാൽ പോർ വിമാനം ഫ്രാൻ‌സിൽ നിന്ന്  ഏറ്റുവാങ്ങി

137 0

പാരിസ്: ഫ്രാൻസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏറ്റുവാങ്ങി. ഡാസോ ഏവിയേഷനാണ്‌ നിർമാതാക്കൾ.  ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപകദിനത്തിലാണ് റഫാൽ യുദ്ധ വിമാനം ഇന്ത്യൻ വ്യോമസേനക്ക് ലഭിച്ചത്. 

ബോർദോ മെരിഗ്‌നാക് വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ആദ്യം ആയുധപൂജനടത്തി.അതിനു  ശേഷമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമാനം ഏറ്റുവാങ്ങിയത്. 'വ്യോമസേനയെ നവീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും, റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും ചടങ്ങിൽ അദ്ദേഹം  പറഞ്ഞു. ചടങ്ങിന് മുൻപേ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ മേഖലകളിലെ ധാരണ സംബന്ധിച്ചു രാജ്‌നാഥ് സിംഗും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Post

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണനീക്കം ശക്തം പ്രതിരോധിച്ച് പവാറും

Posted by - May 26, 2020, 10:31 pm IST 0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ശക്തമെന്ന് ശിവസേന നേതാവ്.മഹാരാഷ്ട്രയില്‍ ബി.ജെ.പി രാഷ്ട്രപതി ഭരണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി നേതാവ് നാരായണ…

മോദി-ഷി ചിന്‍പിംഗ് ഉച്ചകോടി ഇന്ന് 

Posted by - Oct 11, 2019, 01:39 pm IST 0
ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് നടക്കും. ചൈനയിലെ വുഹാനിലായിരുന്നു ഒന്നാം അനൗപചാരിക ഉച്ചകോടി നടന്നിരുന്നത് . കഴിഞ്ഞ വര്‍ഷം…

ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിർത്തലാക്കി

Posted by - Dec 5, 2019, 10:07 am IST 0
ന്യൂഡല്‍ഹി: ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള…

ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടല്‍: 11പേര്‍ കൊല്ലപ്പെട്ടു

Posted by - Apr 22, 2018, 01:01 pm IST 0
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പതിനൊന്ന് പേർ കൊള്ളപ്പെട്ടു. ഒന്‍പത് ഐഎസ് ഭീകരരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിലെ ജോവ്സ്ജാന്‍ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍…

നിര്‍ഭയ കേസിൽ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

Posted by - Dec 18, 2019, 01:48 pm IST 0
ന്യൂഡൽഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നൽകിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. മുൻപ്  ഡൽഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് കൊണ്ടാണ്  …

Leave a comment