കൊച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ  തീവെച്ച് കൊലപ്പെടുത്തി; പൊള്ളലേറ്റ യുവാവും മരിച്ചു

224 0

കൊച്ചി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അര്‍ധരാത്രി വീട്ടില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റതിനെ തുടര്‍ന്ന് യുവാവും മരിച്ചു. കാക്കനാട് അത്താണി  സ്വദേശിനിയായ  ദേവികയും, പറവൂര്‍ സ്വദേശിയായ മിഥുനുമാണ് മരിച്ചത്.

 പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുന്‍ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. മിഥുന്റെ ശരീരത്തിലേക്കും ഇതോടൊപ്പം തീ പടര്‍ന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. 

Related Post

ഐഒസി പ്ലാന്റിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

Posted by - Dec 21, 2019, 03:33 pm IST 0
കൊച്ചി : പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്ത് നീക്കി. എൽപിജി പ്ലാന്റിന്റെ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സ്ത്രീകളാണ്…

മരട്  ഫ്ലാറ്റ് : വിധി നടപ്പാക്കുന്നതിൽ ചീഫ് സെക്രട്ടറി ക്ഷമ ചോദിച്ചു  

Posted by - Sep 20, 2019, 05:40 pm IST 0
ന്യൂ ഡൽഹി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ചീഫ് സെക്രട്ടറിക്ഷമ ചോദിച്ചു . കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും…

അപ്രോച്ച് റോഡില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും മറ്റത്താന്‍കടവ് പാലം നോക്കുകുത്തിയായി  

Posted by - May 23, 2019, 07:33 am IST 0
തൃപ്പൂണിത്തുറ:കോടികള്‍ മുടക്കിയ പാലം ശാപമോക്ഷം കാത്ത് കിടക്കുന്നു. 5.75 കോടി മുടക്കിയ  മറ്റത്താംകടവ് പാലമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും  അപ്പ്രോച്ച് റോഡുകളുടെ പണിപൂര്‍ത്തീകരിക്കാത്തതിനാല്‍ ശാപമോക്ഷം കാത്ത് കിടക്കുന്നത്.  മുളന്തുരുത്തി,…

മരടിലെ ഫ്ലാറ്റിലെത്തിയ ചീഫ് സെക്രട്ടറിയെ ഫ്ലാറ്റ് നിവാസികൾ  തടഞ്ഞു 

Posted by - Sep 9, 2019, 03:27 pm IST 0
കൊച്ചി: മരടിലെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്ളാറ്റിലെ താമസക്കാർ  തടഞ്ഞു. ഗോ ബാക്ക് വിളികളും പ്ലാക്കാടുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുന്നു. ചീഫ്…

മരടിലെ ഫ്ലാറ്റുടമകളുടെ ഹർജി സുപ്രീം കോടതി സ്വീകരിച്ചു

Posted by - Sep 11, 2019, 02:16 pm IST 0
കൊച്ചി:തീരദേശ നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് വിധികളിലെ  പിഴവുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി…

Leave a comment