കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസിൽ അറസ്റ്റിലായ ജോളിക്ക് വേണ്ടി ക്രിമിനൽ വക്കീൽ ബി.എ. ആളൂർ ഹാജരാകും. അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകർ ജയിലിലെത്തി ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിട്ടു വാങ്ങി.
പ്രതികളെ കോടതിയിൽ ഇന്ന് ഹാജരാക്കിയ സമയത്തായിരുന്നു ആളൂരിന്റെ ജൂനിയർ അഭിഭാഷകൻ വക്കാലത്തുമായി വന്നത്. കേസിൽ ആറ് ദിവസത്തേക്ക് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
ജോളിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ കേസ് ഏറ്റെടുത്തതെന്ന് ആളൂർ വ്യക്തമാക്കി.