ന്യൂഡൽഹി : ജെഎന്‍യുവില രാഷ്ട്ര വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുംബൈയിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
ജഎന്‍യുവിലെ രാജ്യവിരുദ്ധ ശക്തികളായ തുക്ഡെ തുക്ഡെ സംഘത്തെ പിന്തുണച്ചതാണ് വര്‍ഷങ്ങളായി ജയിപ്പിച്ചു പോന്നിരുന്ന അമേത്തിയിലെ ജനങ്ങള്‍ രാഹുലിനെ തോൽപിക്കാൻ കാരണം. അതേസമയം പാര്‍ട്ടിയുടെ ലണ്ടൻ യൂണിറ്റ് ലേബര്‍ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ച് ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത സംഭവത്തിലും സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചു.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇതുസംബന്ധിച്ച് മൂന്നാമത് കക്ഷിചെയ്യേണ്ടതില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. ഒക്ടോബര്‍ 21 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.