മഹാബലിപുരം : മഹാബലിപുരത്ത് ഇന്നലെ അവസാനിച്ച അനൗപചാരിക ഉച്ചകോടിക്ക് ശേഷം അടുത്ത ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചൈനയിലേക്ക് ക്ഷണിച്ചു. തീയതി പിന്നീട് തീരുമാനിക്കുന്നതായിരിക്കും.
രണ്ട് നേതാക്കളുടെയും അനൗപചാരിക ഉച്ചകോടി ഇന്നലെ അവസാനിച്ചിരുന്നു. വിനോദസഞ്ചാരമേഖലയിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും യോജിച്ച് പ്രവർത്തിക്കാനുള്ള തീരുമാനങ്ങളാണ് ഇന്നലെ പ്രധാനമായും നേതാക്കൾ ചർച്ച ചെയ്തത്. ഉച്ചകോടിക്ക് ശേഷം ചൈനീസ് പ്രസിഡന്റ് നേപ്പാളിലേക്ക് പോയി.