കോഴിക്കോട്: കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ വിജയം ജാതി മത രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍.
വട്ടിയൂര്‍ക്കാവ് ഒഴികെ ബി.ജെ.പി.ക്ക് എല്ലാ സ്ഥലത്തും വോട്ടില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും മഞ്ചേശ്വരത്തെ യു.ഡി.എഫ്. വിജയം പിണറായി വിജയന്റെ ഔദാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്ല,മറിച്ച് ജാതിയും മതവും മാത്രമാണ് വിജയിച്ചത്.
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തകര്‍ന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ച കേരളത്തിലും ആരംഭിതുടങ്ങിയെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതുതന്നെയാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
