മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

88 0
ചണ്ഡീഗഢ്: ഹരിയാണ മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന്(ഞായറാഴ്ച )സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 2.15 ഓടെ ഹരിയാണാ രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിയായി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്യും.
53 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ജെ.ജെ.പിയുടെ പിന്തുണയോടെയാണ് ഖട്ടര്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്

Related Post

ഹരിയാനയിൽ ഞങ്ങൾ സർക്കാർ രൂപീകരിക്കും : ബിജെപി

Posted by - Oct 25, 2019, 08:50 am IST 0
ഹരിയാന : ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ  തയ്യാറെടുത്ത് ബിജെപി.  എത്രയും വേഗത്തിൽ തന്നെ സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കും. 90 അംഗത്വമുള്ള നിയമസഭയിൽ 40 സീറ്റാണ്…

കെജ്‌രിവാളിന്റെ വിജയം രാജ്യത്തിന് ആവേശം പകരുന്നു : പിണറായി വിജയൻ

Posted by - Feb 11, 2020, 03:10 pm IST 0
തിരുവനന്തപുരം: രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും എന്ന സ്ഥിയാണ്  ഇപ്പോഴുള്ളത് . കോണ്‍ഗ്രസും…

പ്രധാനമന്ത്രി വിദേശയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Posted by - Dec 26, 2018, 03:57 pm IST 0
ന്യൂഡല്‍ഹി: ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വരും വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ കാര്യങ്ങളില്‍ കൂടുതല്‍…

പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പ്രതീക്ഷയോടെ കേരളവും  

Posted by - Jul 5, 2019, 09:25 am IST 0
ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങള്‍…

മാനഭംഗക്കേസ്: ആള്‍ദൈവം പിടിയില്‍

Posted by - Sep 14, 2018, 07:47 am IST 0
ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പിടിയില്‍. 2008 മുതല്‍ 2013 വരെ അഷു മഹാരാജ് ഡല്‍ഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും…

Leave a comment