ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായിട്ടാണ് നടത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നവംബര്‍ 30 നാണ് ഒന്നാംഘട്ടം. ഡിസംബര്‍ ഏഴ്, 12, 16, 20 എന്നീ തീയതികളില്‍ തുടര്‍ന്നുള്ള നാലു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. മഹാരാഷ്ട്രയ്ക്കും ഹരിയാണയ്ക്കും ശേഷം ഈവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി ഭരണമുള്ള മൂന്നാമത്തെ സംസ്ഥാനവും.