ന്യൂഡൽഹി: അയോധ്യ കേസില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. രാജ്യത്ത് മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുകയെന്നത് ഓരോ പൗരന്റേയും കടമയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
വിജയത്തിന്റേയും പരാജയത്തിന്റേയും കണ്ണിലൂടെ അയോധ്യ വിധിയെ നോക്കി കാണരുതെന്നും മോദി ഓര്‍മ്മിപ്പിച്ചു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുമ്പായി കേസിലെ വിധിയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.