ന്യൂഡൽഹി: നെഹ്റു കുടുംബത്തിന് ലഭിച്ചിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നീക്കം. കോൺഗ്രസ് അദ്ധ്യക്ഷൻ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നൽകി വന്നിരുന്ന സുരക്ഷയാണ് പിൻവലിക്കുന്നത്. എസ്.പി.ജി സുരക്ഷ പിൻവലിക്കുന്നതോടെ ഇവർക്ക് ഇനി മുതൽ സെഡ് പ്ലസ് സുരക്ഷയായിരിക്കും നൽകുക.
നിലവിൽ നെഹ്റു കുടുംബത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമാണ് എസ്.പി.ജി സുരക്ഷ നൽകിയിരുന്നത്. നേരത്തെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്.പി.ജി സുരക്ഷയും കേന്ദ്രം പിൻവലിച്ചിരുന്നു. നിലവിൽ ഇദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷയാണ് നൽകുന്നത്.