ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന് ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തി. നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും സുരക്ഷക്കായുണ്ട്. സാധാരണ മുഖ്യമന്ത്രിക്ക് രണ്ട് കമാന്‍ഡോസിനേയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നുണ്ട്.
Related Post
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 15 പേർക്ക് പരിക്ക്
ശ്രീനഗർ : ജമ്മു കശ്മീരിലെ സോപോറിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. ബസ് കാത്ത് നിൽക്കുന്നവർക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.…
ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിടിവീണു
ന്യൂഡല്‍ഹി: ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിടിവീണു. എണ്‍പതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍…
ബാലപീഡകര്‍ക്ക് ഇനി കുരുക്ക് മുറുകും: ഓർഡിനൻസ് രാഷ്ട്രപതി ഒപ്പുവച്ചു
ന്യൂഡൽഹി∙ പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അനുമതി. ഇതോടെ 12 വയസ്സിൽ…
മോഹന്‍ ഭാഗവതിന്റെ അകമ്പടി കാറിടിച് ആറ് വയസ്സുകാരന്‍ മരിച്ചു
ജയ്പൂര്‍: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ അകമ്പടി കാർ ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. . ബുധനാഴ്ച…
പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ…