വയനാട് : ഷഹ്‌ല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ച സ്‌കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഷഹ്‌ലയുടെ ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്ററുകളുമായാണ് വിദ്യാർത്ഥികൾ സ്‌കൂൾ ഉപരോധിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ട പിടിഎ വീണ്ടും സ്‌കൂളിനുള്ളിൽ പ്രവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.പിടിഎ ഭാരവാഹികളും അധ്യാപകരും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും കുട്ടികൾ ആരോപിക്കുന്നു.
പ്രതികളായ അധ്യാപകരും ഷഹ്‌ലയെ ചികിൽസിച്ച ഡോക്ടറും ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പ്രതികളുടെ വീട്ടിലെത്തിയ പൊലീസ് മൊഴിയെടുക്കാനാകാതെ തിരിച്ചു വരികയായിരുന്നു. ഷഹ്‌ലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം മതി അറസ്റ്റെന്നാണ് തീരുമാനിച്ചിരിക്കുന്നത്.