ബംഗളുരു : ഇന്ത്യൻ സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസാ. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനിടെ വിക്രം ലാൻഡറുമായുള്ള ബന്ധം ഐഎസ്ആർഒയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
ലൂണാർ റിക്കണിസൻസ് ഓർബിറ്റർ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് ലാൻഡറിന്റെ അവശിഷ്ടങ്ങളും ക്രാഷ് ലാൻഡ് ചെയ്ത സ്ഥലവും കണ്ടെത്തിയത്. 21 കഷ്ണങ്ങളായി ചിതറി കിടക്കുന്ന നിലയിലാണ് വിക്രം ലാൻഡർ. നാസയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വദേശിയായ മെക്കാനിക്കൽ എൻജിനീയർ ഷണ്മുഖയാണ് ഇത് കണ്ടെത്തിയത്.