ന്യൂദല്‍ഹി : ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹർജി നൽകി . ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി ഹര്‍ജി നല്‍കിയിരിക്കുന്നത്.
വിഷയം സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ട പശ്ചാത്തലത്തില്‍ ഈ തീര്‍ത്ഥാടന കാലയളവില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെതിരയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ശബരിമലയിലെ പ്രായപരിശോധന തടയണം. ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.