അമിത് ഷാ: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം

124 0

ന്യൂഡല്‍ഹി:  ഐഐടി വിദ്യാര്‍ഥിനി  ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ഫാത്തിമയുടെ പിതാവ് ലത്തീഫുമായി നടന്ന കൂടിക്കാഴ്ചയിലാണ് സിബിഐ അന്വേഷണം നടത്താമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയത്. വനിതാ ഐജിയുടെ നേതൃത്വത്തിലാകും സിബിഐ അന്വേഷണം നടക്കുകയെന്നും അമിത് ഷാ അറിയിച്ചു. 

കേരളത്തില്‍നിന്നുള്ള എം.പിമാരുടെ നേതൃത്വത്തിലാണ് ഫാത്തിമയുടെ പിതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത് . ലത്തീഫിന്റെ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറി. ഇതോടൊപ്പം 37 എം.പിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തിയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫും പ്രതികരിച്ചു.

Related Post

മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും

Posted by - Dec 29, 2018, 08:38 pm IST 0
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. അതേസമയം, ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന…

ജാമിയ മിലിയാ കോളേജ് സംഘർഷത്തിൽ  കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു

Posted by - Dec 16, 2019, 09:31 am IST 0
ന്യൂ ഡൽഹി : മണിക്കൂറുകളോളം രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച ജാമിയ മിലിയാ സർവകലാശാലയിലെ സംഘർഷാവസ്ഥ കുറഞ്ഞു . കേസ് രജിസ്റ്റർ ചെയ്യാതെ സർവകലാശാലയിലെ വിദ്യാർത്ഥികളെ വിട്ടയച്ചതോടെയാണ് ഡൽഹിയിൽ സ്ഥിതിഗതികൾ…

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്

Posted by - Feb 3, 2020, 09:11 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത്…

ഒരു പെണ്ണിന്‍റെ പേരില്‍ രണ്ട് പേര്‍ തമ്മില്‍ നടുറോഡില്‍ തല്ലുകൂടി: ഒടുവില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന കഥ

Posted by - Aug 6, 2018, 11:19 am IST 0
ഒരു പെണ്ണിന്‍റെ പേരില്‍ രണ്ട് പേര്‍ തമ്മില്‍ തല്ലുകൂടുക. തക്കം നോക്കി യുവതി മൂന്നാമനൊപ്പം പോകുക. സിനിമയെ വെല്ലുന്ന കഥയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഇതൊരു കെട്ടുകഥയോ സിനിമാ…

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

Leave a comment