ന്യൂഡല്‍ഹി: ലോക്സഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍, ബില്‍ .001 ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നായിരുന്നു ഇതിനുള്ള അമിത് ഷായുടെ മറുപടി. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കാമെന്നും ഇറങ്ങിപ്പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജനം നടത്തിയത് കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യത്തിന് ശേഷം മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത് ഷാ തുറന്നടിച്ചു.